Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസി.വി. ശ്രീരാമൻ സ്മൃതി...

സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് കൃതികൾ ക്ഷണിച്ചു

text_fields
bookmark_border
കുന്നംകുളം: സി.വി ശ്രീരാമൻ ട്രസ്റ്റ് മലയാളത്തിലെ യുവ ചെറുകഥാകൃത്തുക്കൾക്ക് നൽകുന്ന സി.വി. ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് ഗ്രന്ഥങ്ങളും നിർദേശങ്ങളും ക്ഷണിക്കുന്നതായി ട്രസ്റ്റ് ചെയർമാൻ വി.കെ. ശ്രീരാമൻ, കൺവീനർ ടി.കെ. വാസു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 25,000 രൂപയും ശിൽപവും സർട്ടിഫിക്കറ്റുമാണ് പുരസ്കാരം. 2019 ഡിസംബർ 31ന് 41 വയസ്സ് കഴിയാത്ത എഴുത്തുകാരുടെ 2015, 2016, 2017, 2018 വർഷങ്ങളിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ചെറുകഥ സമാഹാരത്തിനാണ് പുരസ്കാരം നൽകുക. രചയിതാവിൻെറയും പുസ്തകത്തിൻെറയും പേരുവിവരങ്ങൾ സാഹിത്യ ആസ്വാദകർക്കോ എഴുത്തുകാർക്കോ പ്രസാധകർക്കോ നിർദേശിക്കാവുന്നതാണ്. നിർദേശങ്ങൾ പുസ്തകങ്ങളുടെ രണ്ട് കോപ്പി സഹിതം ആഗസ്റ്റ് 31നകം സെക്രട്ടറി, സി.വി. ശ്രീരാമൻ ട്രസ്റ്റ്, ടി.കെ. കൃഷ്ണൻ സ്മാരക മന്ദിരം, കുന്നംകുളം 680503 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. നിർദേശങ്ങൾ അയക്കുേമ്പാൾ കഥാകൃത്തിൻെറ പേര്, മേൽവിലാസം, ജനന തീയതി, പ്രസാധകൻെറ പേര്, പുസ്തകത്തിൻെറപേര്, പ്രസിദ്ധീകരിച്ച വർഷം തുടങ്ങിയ വിശദാംശങ്ങൾ ഉണ്ടായിരിക്കണം. വാർത്ത സമ്മേളനത്തിൽ എം.എൻ. സത്യൻ, പി.എസ്. ഷാനു എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story