Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 4:59 AM IST Updated On
date_range 2 July 2019 4:59 AM ISTപാവറട്ടിയിൽ വീണ്ടും ഗതാഗത പരിഷ്കാരം
text_fieldsbookmark_border
പാവറട്ടി: പഞ്ചായത്ത് ഓഫിസ് കെട്ടിടം പൊളിക്കുന്നതിനാൽ . ചാവക്കാട് ഭാഗത്ത് നിന്നുള്ള ബസുകൾ സൻെററിൽ പോൾസൺ ബേക്കറിക്കു മുന്നിലും തൃശൂരിൽ നിന്ന് വരുന്നവ ബസ് സ്റ്റാൻഡിന് സമീപമുള്ള മാക്സ്വെൽ ട്രഡേഴ്സിന് മുമ്പിലും ചിറ്റാട്ടുകര ഭാഗത്ത് നിന്നുള്ളവ ബസ്സ്റ്റാൻഡിലും പ്രവേശിച്ച് ആളെ ഇറക്കി കയറ്റി ഉടൻ പോകണം. ബസുകൾ നിർത്തിയിടരുത്. കുണ്ടുവകടവ് ഭാഗത്ത് നിന്നുള്ള ചെറുവാഹനങ്ങൾ അൽ ഷാഫി കോംപ്ലക്സിനുള്ളിലൂടെ ചാവക്കാട് റോഡിൽ പ്രവേശിക്കണം. സ്റ്റാൻഡിനുള്ളിലെ ഓട്ടോറിക്ഷകൾ അഞ്ച് എണ്ണം മാത്രം സ്റ്റാൻഡിൻെറ പടിഞ്ഞാറു ഭാഗത്ത് നിർത്തി ആളുകളെ കയറ്റണം. ഗതാഗത പരിഷ്കാരം ബുധനാഴ്ച മുതൽ നടപ്പാക്കുമെന്ന് അധികൃതർ പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, ബസ് ഉടമകൾ, ജീവനക്കാർ, വ്യാപാരി, ഓട്ടോ പ്രതിനിധികൾ എന്നിവരുമായി പാവറട്ടി സി.ഐയുടെ നിർദേശ പ്രകാരം എസ്.ഐ ബിന്ദുലാലിൻെറ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഗതാഗത പരിഷ്കരണത്തിന് തീരുമാനമായത്. തൃശൂരിൽ നിന്ന് വരുന്ന ബസുകൾ ജിയോ ടെക്സ്റ്റയിൽസിന് മുമ്പിലും ചാവക്കാട് നിന്നുള്ളവ ബസ്സ്റ്റാൻഡിൽ കയറുന്നിടത്തും നിർത്തി ആളെ ഇറക്കി കയറ്റാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ ബസ് ഉടമകളെ യോഗത്തിന് വിളിച്ചിെല്ലന്നും ഗതാഗത പരിഷ്കരണ തീരുമാനം ഔദ്യോഗികമായി പൊലീസ് അറിയിച്ചിെല്ലന്നും പറഞ്ഞാണ് തീരുമാനം നടപ്പാക്കാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story