Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 4:59 AM IST Updated On
date_range 2 July 2019 4:59 AM ISTഗുരുവായൂർ ക്ഷേത്രത്തിൽ പറ ചൊരിയൽ വഴിപാട് തുടങ്ങി; പുതിയ വഴിപാടിനെ കുറിച്ച് തനിക്കറിയില്ലെന്ന് തന്ത്രി
text_fieldsbookmark_border
ഗുരുവായൂർ: ക്ഷേത്രത്തിൽ പറ ചൊരിയൽ വഴിപാട് തുടങ്ങി. എന്നാൽ പുതിയ വഴിപാട് തുടങ്ങുന്ന വിവരം തനിക്കറിയില്ലെന്ന് തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. തന്ത്രിയും ചെയർമാനും തമ്മിൽ തർക്കം നിലനിൽക്കെയാണ് പുതിയ വഴിപാടിലും വ്യത്യസ്ത സ്വരം ഉയരുന്നത്. ഭരണസമിതിയാണ് പറ ചൊരിയൽ വഴിപാട് തുടങ്ങാൻ തീരുമാനിച്ചതെന്നും തന്ത്രി ഭരണസമിതി അംഗം കൂടിയാണെന്നുമാണ് ചെയർമാൻെറ നിലപാട്. തിങ്കളാഴ്ച രാത്രി അത്താഴപ്പൂജക്ക് മുമ്പായി 7.30ഓടെയാണ് പുതിയ വഴിപാട് തുടങ്ങിയത്. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ആദ്യ പറ ചൊരിഞ്ഞു. ഭരണസമിതിയംഗങ്ങളായ എം. വിജയൻ, ഉഴമലക്കൽ വേണുഗോപാൽ, കെ.കെ.രാമചന്ദ്രൻ, ഡെപ്യൂട്ടി അഡ്മിനിസ്േട്രറ്റർ ശങ്കുണ്ണിരാജ് എന്നിവരും പറ ചൊരിയൽ നടത്തി. നെൽപറ (200 രൂപ), അരിപ്പറ (300 രൂപ), മലർപറ (250 രൂപ), അവിൽപറ (250 രൂപ) എന്നിങ്ങനെയാണ് നിരക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story