Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജാലകം...അഖില കേരള...

ജാലകം...അഖില കേരള മാപ്പിളപ്പാട്ട് മഹോത്സവം ആഗസ്​റ്റിൽ

text_fields
bookmark_border
തൃശൂര്‍: കേരള മാപ്പിളകലാ അക്കാദമി കേന്ദ്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരിനടുത്ത് കരൂപ്പടന്നയില്‍ ആഗസ്റ്റ് 17, 18 തീയതികളില്‍ 'ഹുസ്നൂല്‍ജമാല്‍' എന്ന പേരില്‍ മാപ്പിളപ്പാട്ട് മഹോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 17ന് അഖില കേരള മാപ്പിളപ്പാട്ട് മത്സരം, രചന മത്സരം എന്നിവ അരങ്ങേറും. 18ന് മെഗാ മൈലാഞ്ചിയിടല്‍ മത്സരം, വൈകുന്നേരം ആറിന് സാംസ്‌കാരിക സമ്മേളനം എന്നിവ നടത്തും. കെ.ജി. സത്താറിൻെറ കുടുംബത്തിന് എസ്.എം കോയ പുരസ്കാരം നൽകി ആദരിക്കും. ദൂരദർശൻ മുൻ ഡയറക്ടർ ടി. ചാമിയാർ ഉള്‍പ്പെടെ പത്തു പ്രതിഭകളെയും ആദരിക്കും. തുടര്‍ന്ന് 'ബദറുൽമുനീർ' മാപ്പിളപ്പാട്ട് ഷോ. പ്രസിഡൻറ് തലശ്ശേരി കെ. റഫീഖ്, സംഘാടക സമിതി ചെയർമാൻ പി.എം.എ. ജബ്ബാര്‍ കരൂപ്പടന്ന, ജനറൽ കൺവീനർ ചിലങ്ക ശരീഫ്, റഊഫ് കരൂപ്പടന്ന എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story