Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസർഫാസി: മുഖ്യമന്ത്രിയെ...

സർഫാസി: മുഖ്യമന്ത്രിയെ തിരുത്തി സഹ. മന്ത്രി

text_fields
bookmark_border
തൃശൂർ: സഹകരണ മേഖലയിലെ കിട്ടാക്കടം തിരിച്ചുപിടിക്കാൻ സർഫാസി നിയമം പ്രയോഗിക്കുന്നതിനെക്കുറിച്ച സർക്കാർ നിലപാടിൽ വൈരുദ്ധ്യം. സർഫാസി നടപടി പാടില്ലെന്ന് നിർദേശം നൽകിയിട്ടുെണ്ടന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞതിന് വിരുദ്ധമായാണ് സഹകരണ മന്ത്രിയുടെ േരഖാമൂലമുള്ള മറുപടി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കിട്ടാക്കടം പിടിക്കാൻ സർഫാസി നിയമപ്രകാരവും നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിങ്കളാഴ്ച മറുപടി നൽകിയത്. കഴിഞ്ഞ മാർച്ച് 31 വരെ ഒാഡിറ്റ് ചെയ്യപ്പെടാത്ത കണക്കനുസരിച്ച് 205.27 കോടി രൂപ കിട്ടാക്കടമുണ്ടെന്ന് മന്ത്രിയുടെ മറുപടിയിൽ പറയുന്നു. ആകെ വായ്പയുടെ 3.16 ശതമാനമാണ് കിട്ടാക്കടം. തുടർന്നാണ്, കിട്ടാക്കടം തിരിച്ച് പിടിക്കാൻ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള ചോദ്യം. ഇതിനുള്ള മറുപടിയിൽ ഒറ്റത്തവണ തീർപ്പാക്കൽ, സർഫാസി, ആർബിട്രേഷൻ, എക്സിക്യൂഷൻ നടപടികൾ സ്വീകരിച്ച് വരുന്നതായാണ് മറുപടി. ഇതോടെ, സഹകരണ മേഖലയിലെ വായ്പ തിരിച്ചുപിടിക്കാൻ മുഖ്യമന്ത്രി സഭയിൽ പറഞ്ഞതാണോ വകുപ്പുമന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞതാണോ സർക്കാർ നിലപാട് എന്ന ചോദ്യം ഉയരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story