Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 4:59 AM IST Updated On
date_range 2 July 2019 4:59 AM ISTOIBT kkm 6
text_fieldsbookmark_border
അപകടത്തിൽ പരിക്കേറ്റ വിദ്യാർഥി മരിച്ചു കുന്നംകുളം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. ആനായ്ക്കൽ ചെമ്മണൂർ സ്രാമ്പിക്കൽ ബേബിയുടെ മകൻ ഡിനോ (സേവ്യർ- 21) ആണ് മരിച്ചത്. സംസ്ഥാന പാതയിലെ പാറേമ്പാടത്ത് മൂന്നാഴ്ച മുമ്പ് ബൈക്ക് കുഴിയിൽ വീണ് ഡിനോക്ക് പരിക്കേറ്റിരുന്നു. കൈക്കും നെഞ്ചിലും പരിക്കേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ഡിനോ ഒരാഴ്ച മുമ്പാണ് വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച രാവിലെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബിരുദ വിദ്യാർഥിയാണ്. മാതാവ്: ഓമന. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് ആർത്താറ്റ് സൻെറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story