Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപുത്തന്‍കടപ്പുറം...

പുത്തന്‍കടപ്പുറം ജമാഅത്ത് പള്ളി ഭരണം വീണ്ടും ഇടക്കാല മുതവല്ലി ഏറ്റെടുത്തു

text_fields
bookmark_border
ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറം ജമാഅത്ത് പള്ളിയുടെ ഭരണ ചുമതല തിങ്കളാഴ്ച മുതല്‍ ഇടക്കാല മുതവല്ലി ഏറ്റെടുത്തു. സംസ്ഥാന വഖഫ് ബോർഡ് ചീഫ് എക്സി. ഓഫിസർ ബി.എം. ജമാലിൻെറ ഉത്തരവിനെ തുടർന്ന് ഇഖ്ബാൽ എ. മുഹമ്മദാണ് താൽക്കാലിക മുതവല്ലിയായി ചുമതലയേറ്റത്. തിങ്കളാഴ്ച മുതൽ തിരുവത്ര ജമാഅത്തിനു കീഴിലെ പള്ളിയുടെയും സ്വത്തുക്കളുടെയും മേൽനോട്ടം താൽക്കാലിക മുതവല്ലിക്കായിരിക്കും. ഭരണചുതല ഏറ്റെടുത്ത വിവരം പള്ളിക്ക് മുന്നില്‍ നോട്ടീസ് പതിച്ചാണ് നാട്ടുകാരെ അറിയിച്ചിട്ടുള്ളത്. വഖഫ് ബോര്‍ഡ് വിധിയുള്‍പ്പെടെ രണ്ട് പേജുള്ള നോട്ടീസാണ് പതിച്ചിട്ടുള്ളത്. ഇത് മൂന്നാമത്തെ തവണയാണ് തിരുവത്ര ജമാഅത്ത് പള്ളി ഭരണം ഇടക്കാല മുതവല്ലിയെ ഏല്‍പിക്കുന്ന വിവരം ചുവരില്‍ പതിക്കുന്നത്. രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി രൂപവത്കരിക്കാനും മുതവല്ലിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story