Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2019 4:59 AM IST Updated On
date_range 2 July 2019 4:59 AM ISTനൂറുകോടി വായ്പയെടുക്കുന്നതിൽ വിയോജിപ്പ് അറിയിച്ച് പ്രതിപക്ഷം
text_fieldsbookmark_border
തൃശൂർ: വികസനാവശ്യത്തിനെന്ന പേരിൽ നൂറുകോടി വായ്പയെടുക്കുന്നതടക്കം കഴിഞ്ഞ 25ന് ചേർന്ന കൗൺസിൽ യോഗത്തിലെ ഒന്ന് മുതൽ 43 വരെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാത്തതിനാൽ പ്രതിപക്ഷ കൗൺസിലർമാരായ 24 പേർ വിയോജനം രേഖപ്പെടുത്തി കത്ത് നൽകിയതായി പ്രതിപക്ഷ കക്ഷി നേതാവ് എം.കെ. മുകുന്ദനും ഉപനേതാവ് ജോൺ ഡാനിേയൽ എന്നിവർ അറിയിച്ചു. കൗൺസിൽ യോഗത്തിൻെറ മിനുട്സിൽ കൗൺസിൽ പരിഗണിക്കാത്ത അജണ്ടകൾ പാസാക്കിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് 24 കൗൺസിലർമാർ മേയർക്ക് ചട്ടപ്രകാരം ഭിന്നാഭിപ്രായക്കുറിപ്പ് നൽകിയത്. പ്രിൻസിപ്പൽ സെക്രട്ടറി, നഗരകാര്യ ഡയറക്ടർ, റീജനൽ ജോയൻറ് ഡയറക്ടർ, കോർപറേഷൻ സെക്രട്ടറിക്കും വിയോജനക്കുറിപ്പിൻെറ പകർപ്പ് അയച്ചിട്ടുണ്ടെന്ന് പ്രതിപക്ഷം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story