Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 5:06 AM IST Updated On
date_range 1 July 2019 5:06 AM ISTഎൻഡോസൾഫാൻ ഇരകൾക്ക് ഐക്യദാർഢ്യം
text_fieldsbookmark_border
വാടാനപ്പള്ളി: സൻെറ് വിൻസൻറ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ എൻഡോസൾഫാൻ ഇരകളോട് ഐക്യദാർഢ്യം എന്ന പരിപാടി സംഘടിപ്പിച്ചു. കാസർകോട് ജില്ലയിലെ എൻമകജെ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന എൻഡോസൾഫാൻ ദുരിതബാധിതരെ സഹായിക്കുന്ന നവജീവന ട്രസ്റ്റിൻെറ ഡയറക്ടർ ഫാ. ജോസ് ചെമ്പോട്ടിക്കൽ ഉദ്ഘാടനം ചെയ്തു. വാടാനപ്പള്ളി പള്ളി വികാരി ഫാ. ജിക്സൺ താഴത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ ബാബു, ടെന്നി എന്നിവർ സംസാരിച്ചു. നെല്ലിശേരി ജേക്കബിൻെറ മകൻ വിൻസൻറ് തൻെറ അമ്മ ഉപയോഗിച്ചിരുന്ന അഞ്ച് പവൻെറ സ്വർണ്ണാഭരണങ്ങൾ നവജീവന ട്രസ്റ്റിന് സംഭാവന ചെയ്തു. എൻഡോസൾഫാൻ ദുരിത ബാധിതരെ കുറിച്ചുള്ള ചിത്രപ്രദർശനവും സംഘടിപ്പിച്ചു. സൻെറ് വിൻസൻറ് ഡി പോൾ സൊസൈറ്റി പ്രസിഡൻറ് പി.എഫ്. ജോയ് സ്വാഗതവും ട്രഷറർ എം.എൽ. ജോസഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story