Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപ്രളയത്തിൽപ്പെട്ട്...

പ്രളയത്തിൽപ്പെട്ട് തകർന്ന പത്തൽപ്പാലം പുനർനിർമിച്ചില്ല; കർഷകർ ദുരിതത്തിൽ

text_fields
bookmark_border
വടക്കാഞ്ചേരി: പ്രളയത്തിൽപ്പെട്ട് തകർന്ന പത്തൽപ്പാലം ഒരു വർഷമായിട്ടും പുനർനിർമിച്ചില്ല. കർഷകർ ദുരിതത്തിൽ. വട ക്കാഞ്ചേരി നഗരസഭയിലെ കുമ്പളങ്ങാട് പ്രദേശത്ത് വാഴാനി വടക്കാഞ്ചേരി പുഴക്ക് കുറുകെയുള്ള പാലമാണ് പ്രളയത്തിൽ തകർന്നത്. കുമ്പളങ്ങാട് പ്രദേശത്തേയും എരുമപ്പെട്ടി പഞ്ചായത്തിലുൾപ്പെട്ട കാഞ്ഞിരക്കോട് തോട്ടുപ്പാലം പ്രദേശത്തേയും ബന്ധപ്പെടുത്തിയിരുന്നത് പത്തലുപാലമായിരുന്നു. കുമ്പളങ്ങാട് പ്രദേശത്തെ മിക്ക കർഷകരുടെയും കൃഷിഭൂമിയുള്ളത് മറുകരയിലാണ്. ഏഴരപതിറ്റാണ്ടായി കർഷകർ ആശ്രയിച്ചിരുന്നതും ഈ പാലത്തെയാണ്. പനയും മുള, കവുങ്ങ് എന്നിവ ചേർത്ത് നിർമിച്ച പാലത്തിൻെറ വർഷാവർഷമുള്ള അറ്റകുറ്റപണിക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽനിന്ന് തുകയും അനുവദിച്ചിരുന്നു. പഴമയുടെ പ്രതീകമായി നിലകൊണ്ട പത്തൽ പാലം പ്രളയത്തിൽ നിലംപൊത്തുകയായിരുന്നു. ഇവിടെ സ്ഥിരമായി പാലം വേണമെന്ന കർഷകരുടെ വർഷങ്ങളായുള്ള മുറവിളി നിലനിൽക്കുമ്പോഴാണ് ഉണ്ടായിരുന്ന സൗകര്യവും ഇല്ലാതാകുന്നത്. പാലം ഇല്ലാത്തതിനാൽ ആറ് കിലോമീറ്റർ ചുറ്റി വേണം കർഷകർക്ക് തങ്ങളുടെ കൃഷിഭൂമിയിലെത്താൻ. പാലം ഉടൻ നിർമിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story