Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2019 5:01 AM IST Updated On
date_range 1 July 2019 5:01 AM ISTസൈനികൻ ചമഞ്ഞ് ജോലി തട്ടിപ്പ്; കർണാടക സ്വദേശി പിടിയിൽ
text_fieldsbookmark_border
സൈനികൻ ചമഞ്ഞ് ജോലി തട്ടിപ്പ്; കർണാടക സ്വദേശി പിടിയിൽ അടിമാലി: സൈന്യത്തിൽ ജോലി വാഗ്ദാനം നൽകി യുവാക്കളിൽനിന്ന് പണം തട്ടിയ സംഭവത്തിൽ കർണാടക സ്വദേശി അറസ്റ്റിൽ. കർണാടക ചിക്മകഗളൂർ ശ്രീങ്കേരി ആരത് സ്ട്രീറ്റിൽ സ്ത്രീഗൗരി കൃപാലയത്തിൽ ജയരാമനെയാണ് (37) അടിമാലി സി.ഐ പി.കെ. സാബുവിൻെറ നേതൃത്വത്തിലെ സംഘം അടിമാലിയിലെ ലോഡ്ജിൽനിന്ന് പിടികൂടിയത്. വാളറ ദേവിയാർ കോളനി നാല് സൻെറ് കോളനിയിൽ താമസിക്കുന്ന വെള്ളിരിങ്ങിൽ േബസിൽ തോമസിൻെറ പരാതിയിലാണ് നടപടി. പട്ടാള യൂനിഫോമിനോട് സാമ്യമുള്ള വസ്ത്രമാണ് ഇയാൾ പിടിയിലായപ്പോൾ ധരിച്ചിരുന്നത്. കഴിഞ്ഞ 17ന് അടിമാലിയിലെത്തിയ ജയരാമൻ മിലിട്ടറി ഇൻറലിജൻസ് ഓഫിസറാണെന്ന് പരിചയപ്പെടുത്തി ലോഡ്ജിൽ മുറിയെടുത്തു. തുടർന്ന് മിലിട്ടറിയിൽ ക്ലർക്ക് തസ്തികയിൽ ധാരാളം ഒഴിവുണ്ടെന്നും 1500 രൂപ രജിസ്ട്രേഷനും മറ്റും വേണമെന്നും പറഞ്ഞു. ഇൻറർവ്യൂവിന് പോകുേമ്പാൾ കൂടുതൽ പണം നൽകണമെന്നും പറഞ്ഞു. ഇതോടെ നിരവധി യുവാക്കൾ 1500 രൂപ വീതം നൽകി. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ലോഡ്ജ് ജീവനക്കാരൻ കൂടിയായ ബേസിൽ പൊലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് ഇയാൾ കുടുങ്ങിയത്. ഉന്നത ബിരുദധാരിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് ഇയാൾ അടിമാലിയിലെത്തിയത്. സി.ഐക്ക് പുറമെ എ.എസ്.ഐമാരായ അബ്ദുൽ കനി, പി.പി. ഷാജി, സി.പി.ഒ അജിത് എന്നിവരും ചേർന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story