Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:09 AM IST Updated On
date_range 29 Jun 2019 5:09 AM ISTഉന്നത വിജയികളെ ആദരിക്കും
text_fieldsbookmark_border
തൃശൂര്‍: 'നമ്മുടെ വടക്കാഞ്ചേരി' പദ്ധതിയുടെ ഭാഗമായി നിയോജകമണ്ഡലത്തില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്ന 'ആ ദരണീയം 2019' ജൂലൈ 20ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുതുവറ കെ.ആര്‍. നാരായണന്‍ മെമ്മോറിയല്‍ ഹാളില്‍ നടക്കുമെന്ന് അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം പ്രസിഡൻറ് സ്വാമി സദ്ഭവാനന്ദ ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗ വിഭാഗത്തില്‍ സിവില്‍ സര്‍വിസില്‍ റാങ്ക് നേടിയ ശ്രീധന്യ സുരേഷിനെ ആദരിക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയത്തിലും എ പ്ലസോ തത്തുല്യ യോഗ്യതയോ നേടിയവര്‍, ബിരുദ-ബിരുദാനന്തര കോഴ്സുകളില്‍ റാങ്ക് ജേതാക്കൾ, മെഡിക്കല്‍-എൻജിനിയറിംഗ് പ്രവേശനം, സിവില്‍ സര്‍വീസ് പരീക്ഷ എന്നിവയിൽ ആദ്യ 200 റാങ്കില്‍ ഉള്‍പ്പെട്ടവര്‍, സംസ്ഥാന സ്കൂള്‍ കലോത്സവം, കായികമേള, െഗയിംസ് എന്നിവയിൽ വ്യക്തിഗത നേട്ടം കൈവരിച്ചവര്‍ തുടങ്ങി വിവിധ മേഖലകളില്‍ ദേശീയ-സംസ്ഥാനതല മികവ് പ്രകടിപ്പിച്ച നിയോജകമണ്ഡലത്തിലെ സ്ഥിര താമസക്കാരും മണ്ഡലത്തിലുള്‍പ്പെട്ട വിദ്യാലയങ്ങളില്‍ പഠിച്ചവരുമായവർക്ക് അപേക്ഷിക്കാം. മാര്‍ക്ക് ലിസ്റ്റിൻെറ പകര്‍പ്പും ഫോട്ടോയും പൂര്‍ണ വിലാസവും ഫോണ്‍ നമ്പറും സഹിതമുള്ള അപേക്ഷ അടുത്തമാസം അഞ്ചിനകം വടക്കാഞ്ചേരി പാലസ് റോഡിലുള്ള എം.എല്‍.എ ഓഫിസില്‍ നല്‍കണം. അപേക്ഷാ േഫാറം എം.എല്‍.എ ഓഫിസില്‍ ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story