Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:07 AM IST Updated On
date_range 29 Jun 2019 5:07 AM ISTഭിന്നശേഷിക്കാർക്ക് മ്യൂസിക് സ്കൂൾ ആരംഭിക്കുന്നു
text_fieldsbookmark_border
കുന്നംകുളം: റോട്ടറി ക്ലബിൻെറ പുതിയ പ്രവർത്തന വർഷാരംഭത്തിൻെറ ഭാഗമായി 'വിൻ എ സ്മൈൽ' പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായി മ്യൂസിക് സ്കൂൾ ആരംഭിക്കുന്നു. ചൈതന്യ സ്പെഷൽ സ്കൂളിൽ നടപ്പാക്കുന്ന പദ്ധതിയിൽ ഗിത്താർ, വയലിൻ, കീബോർഡ്, തബല തുടങ്ങിയ സംഗീത ഉപകരണങ്ങളാണ് പരിശീലിപ്പിക്കുന്നത്. ഉപകരണങ്ങളും പരിശീലനത്തിനുള്ള അധ്യാപകരെയും റോട്ടറി ക്ലബ്ബാണ് ഒരുക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് കുന്നംകുളം റോട്ടറി ക്ലബ് നിയുക്ത പ്രസിഡൻറ് ഡോ: വി.ആർ. ബാജി അറിയിച്ചു. ഫോൺ: 9847329411, 7293446151.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story