Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമന്ത്രിക്ക് കരിങ്കൊടി...

മന്ത്രിക്ക് കരിങ്കൊടി യൂത്ത് കോൺഗ്രസുകാരുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ്

text_fields
bookmark_border
കുന്നംകുളം: മന്ത്രിയെ തടഞ്ഞ് കരിങ്കൊടി കാട്ടിയ സംഭവത്തിൽ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ ജാമ്യം റദ ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. പെരുമ്പിലാവ് ആൽത്തറ പൊങ്ങത്ത് വിഘ്നേശ്വരപ്രസാദ്, ചെന്മന്തട്ട ആനേടത്ത് നിധീഷ് എന്നിവർക്ക് നൽകിയ ജാമ്യം റദ്ദാക്കാനാണ് കോടതിയെ സമിപിച്ചത്. ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നാണ് കോടതിയെ പൊലീസ് ബോധിപ്പിച്ചിട്ടുള്ളത്. ആന്തുർ വിഷയത്തിൽ മന്ത്രി എ.സി. മൊയ്തീൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ശനിയാഴ്ച മന്ത്രിയെ ചൊവ്വന്നൂരിൽ തടഞ്ഞ് കരിങ്കൊടി കാട്ടിയത്. പിന്നീട് പൊലീസ് അറസ്റ്റ് ചെയത് കോടതി റിമാൻഡ് ചെയ്തിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് ഇരുവർക്കും ജാമ്യം ലഭിച്ചു. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ നഗരത്തിൽ ഇവർ ഉൾപ്പെടെ പ്രകടനം നടത്തി. അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് 150 ഓളം പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ,പ്രകടനത്തിൽ പങ്കെടുത്തത് സമാനമായ കുറ്റകൃത്യമല്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ വാദം. കേസ് ജൂൈല എട്ടിന് പരിഗണിക്കും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story