Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:05 AM IST Updated On
date_range 29 Jun 2019 5:05 AM ISTകൂട്ടുകാരനെ വെട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
പുന്നയൂർക്കുളം: . ചാവക്കാട് ചക്കംകണ്ടം പുതുവീട്ടില്‍ മനാഫിനെയാണ് (31) വടക്കേകാട് പൊലീസ് അറസ്റ്റ് ചെയ്തത്. പുന്നയൂര്‍ സ്വദേശി കൂരിക്കളകത്ത് മുസ്തഫയേയാണ് (26) മൂന്നംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ 21ന് രാത്രി പത്തിന് വടക്കേകാട് പഞ്ചായത്ത് ശ്മശാനത്തിന് സമീപമാണ് സംഭവം. മുസ്തഫയും മനാഫും സുഹൃത്തുക്കളായിരുന്നു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു കാരണം. തലക്ക് സാരമായി പരുക്കേറ്റ മുസ്തഫ ചികിത്സയിലാണ്. പ്രതിക്കെതിരെ ഇയാള്‍ക്കെതിരെ കുന്നംകുളം, വടക്കാഞ്ചേരി, പെരുമ്പടപ്പ്, ചാവക്കാട് പൊലീസ് സ്റ്റേഷനുകളിലും ക്രിമിനല്‍ കേസുണ്ട്. കേസിൽ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. എസ്.ഐ അബ്ദുല്‍ കരീം, എ.എസ്.ഐ പി.എം. അക്ബര്‍, സി.പി.ഒമാരായ ലോഫിരാജ്, രജനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story