Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:04 AM IST Updated On
date_range 29 Jun 2019 5:04 AM ISTപാവറട്ടി പഞ്ചായത്ത് കെട്ടിടം പൊളിച്ചുതുടങ്ങി
text_fieldsbookmark_border
പാവറട്ടി: . യഥാസമയം അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ തകർച്ച ഭീഷണിയിലായ കെട്ടിടം പൊളിച്ച് കളയുന്നതിന് പഞ്ചായത്ത ് തീരുമാനം എടുത്തിട്ടുണ്ട്. പകരം പുതിയ പഞ്ചായത്ത് ഓഫിസിൻെറയും ബസ് ബേയുടെ പണി സ്റ്റാൻഡിൽ ആരംഭിച്ചിട്ടുണ്ട്. 6.75 ലക്ഷം രൂപക്ക് ആലപ്പുഴയിലുള്ള കമ്പനിയാണ് പൊളിക്കാൻ കരാറെടുത്തിട്ടുള്ളത്. സുരക്ഷയുടെ ഭാഗമായി താൽകാലിക ഗതാഗത പരിഷ്കരണം ശനിയാഴ്ച്ച മുതൽ നടപ്പിൽ വരും. പുവ്വത്തൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ സൻെററിൽ ജിയോ സാരീസിന് മുന്നിലും ചാവക്കാട് നിന്നുള്ളവ ബസ് സ്റ്റാൻഡിനടുത്തുള്ള മാക്സ്്വെൽ ട്രെഡേഴ്സിന് മുമ്പിലും നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യണം. കെട്ടിടത്തിനു സമീപമുള്ള ഓട്ടോറിക്ഷകൾ ഇവിടെനിന്ന് മാറ്റി ബസ് സ്റ്റാൻഡിൽ ക്രമീകരിക്കും. പഞ്ചായത്ത് പ്രസിഡൻറ് അബു വടക്കയിൽ തീരുമാന യോഗത്തിൽ അധ്യക്ഷത വഹിച്ചു. പാവറട്ടി എസ്.ഐ ബിന്ദുലാൽ, പഞ്ചായത്തംഗങ്ങളായ സി.പി. വൽസല, എം.എം. റജീന, വി.കെ. ജോസഫ്, രവി ചെറാട്ടി, പഞ്ചായത്ത് സെക്രട്ടറി കെ.വി. ഫ്രാൻസിസ് ,എം.വി. ടിൻറു, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story