Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2019 5:03 AM IST Updated On
date_range 29 Jun 2019 5:03 AM ISTദേശീയപാതയിൽ കാർതടഞ്ഞ് യാത്രികരെ ആക്രമിച്ച് പണം തട്ടി
text_fieldsbookmark_border
അണ്ടത്തോട്: ദേശീയ പാതയിൽ കാര്‍ തടഞ്ഞ് നിര്‍ത്തി യാത്രക്കാരെ ആക്രമിച്ച് പണം കവര്‍ന്നതായി പരാതി. മലപ്പുറം പെരുമ്പടപ്പ് സ്വദേശികളായ തെക്കന്‍ കബീര്‍ (29), ഇസ്മായില്‍ (31) എന്നിവരിൽനിന്നാണ് 27,000 രൂപ കവർന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 2.15 ഓടെ അണ്ടത്തോട് ജുമാഅത്ത് പള്ളിക്കടുത്ത് വെച്ചാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ കാര്‍ തടഞ്ഞ ശേഷം തങ്ങൾക്കുനേരെ മുളക് പൊടി സ്പ്രേ പ്രയോഗിക്കുകയാണ് ആദ്യം ചെയ്തതെന്ന് ഇവർ പറഞ്ഞു. പിന്നീട് കൈയിലുണ്ടായിരുന്ന അരലക്ഷം രൂപയിൽനിന്ന് 27,000 രൂപ കവർന്ന ശേഷം സംഘം രക്ഷപ്പെട്ടതായും ഇവർ പരാതിയിൽ പറയുന്നു. സാമ്പത്തിക ഇടപാട് സംബന്ധിച്ച തർക്കമാണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ട്. വടക്കേക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story