Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 4:59 AM IST Updated On
date_range 26 Jun 2019 4:59 AM ISTമലിനജലം കുറക്കാൻ പ്രായോഗിക പരിശീലനം
text_fieldsbookmark_border
വാക്കാഞ്ചേരി: നഗരസഭയുടെ 'സർവശുദ്ധി' പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളിൽ നടപ്പാക്കുന്ന മലിനജലം കുറച്ചു കൊണ്ടുള്ള ക ്ലീനിങ് സമ്പ്രദായത്തിൻെറ പ്രായോഗിക പരിശീലനം നടത്തി. ഓട്ടുപാറയിൽ നടന്ന പരിശീലനത്തിൽ ജലം എത്രയും കുറച്ചു കൊണ്ടുള്ള രീതിയാണ് പരിചയപ്പെടുത്തിയത്. വടക്കാഞ്ചേരിയിലെ എല്ലാ ഹോട്ടലുകളിലും പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഓഡിറ്റിങ് ഹോട്ടൽ റസ്റ്റോറൻറ് അസോസിയേഷനിലെ അംഗങ്ങളുടെയും വ്യാപാരി വ്യവസായി സംഘടന അംഗങ്ങളുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ഹരിത സഹായ സ്ഥാപനത്തിൻെറയും സഹകരണത്തിൽ സംയുക്തമായി നടപ്പാക്കും. സാധാരണ ഹോട്ടലുകളിൽ രാവിലെ ടാപ്പ് തുറന്നാൽ വൈകിട്ടാണ് അടയ്ക്കുക. ഏകദേശം 5000 മുതൽ ഇരുപതിനായിരം ലിറ്റർ വരെ ജലത്തിൻെറ ഉപയോഗം വരുന്നുണ്ട്. ഈ സംവിധാനം നിലവിൽ വന്നാൽ ഉപയോഗിക്കുന്ന ജലത്തിൻെറ അളവ് കുറക്കാൻ കഴിയും. നഗരസഭയു ടെ ഹരിത സഹായ സ്ഥാപനം ഡയറക്ടർ ഡോക്ടർ മനോജിൻെറ നേതൃത്വത്തിലായിരുന്നു പരിശീലനം. നഗര സഭയുടെ 59 ശതമാനം സബ്സിഡിയോടെ ബയോഗ്യാസ് പ്ലാൻറുകളും അനെർട്ടിൻെറ സബ്‌സിഡിയോടെ സോളാർ വാട്ടർ ഹീറ്റർ പദ്ധതിയും ഹോട്ടലുകളിൽ നടപ്പിലാക്കും. നഗരസഭ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശങ്കർ മണി, വ്യാപാരി വ്യവസായി സംഘടന ട്രഷറർ പ്രശാന്ത് ഹോട്ടൽ അസോസിയേഷൻ പ്രസിഡൻറ് ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story