Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശക്തൻ നഗറിൽ...

ശക്തൻ നഗറിൽ കോർപറേഷന്​ എട്ട്​ നില ആസ്​ഥാന മന്ദിരം; പദ്ധതി റിപ്പോർട്ടായി

text_fields
bookmark_border
തൃശൂർ: ശക്തൻ നഗറിൽ കോർപറേഷന് ബഹുനില ആസ്ഥാന മന്ദിരം വരുന്നു. നിലവിൽ മത്സ്യ മാർക്കറ്റ് നിലനിലക്കുന്നിടത്താണ് 1, 68,567 ച.അടി വിസ്തീർണത്തിൽ പുതിയ ആസ്ഥാന മന്ദിരം പണിയുന്നത്. ഇതിന് വിശദ പദ്ധതി റിപ്പോർട്ടായി(ഡി.പി.ആർ.). പദ്ധതിക്ക് ഭരണാനുമതിയായി. സാേങ്കതികാനുമതിയും എസ്റ്റിമേറ്റും ആവുന്നതോടെ നിർമാണത്തിലേക്ക് കടക്കും. ഒക്ടോബറിൽ നിർമാണം തുടങ്ങാൻ സാധ്യതയുണ്ടെന്ന് മേയർ അജിത വിജയൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബേസ്മൻെറ് നില, താഴെത്ത നില എന്നിവ കൂടാതെ ഏഴ് നില അടങ്ങുന്നതാണ് മന്ദിരം. ഇതിൽ വൈദ്യുതി വിഭാഗം ഉണ്ടാകില്ല. വൈദ്യുതി വിഭാഗത്തിന് പട്ടാളം റോഡിൽ ബി.എസ്.എൻ.എൽ കെട്ടിടത്തിന് മുന്നിൽ ആസ്ഥാനം പണിയും. കോഴിക്കോട്ടെ ആര്‍ക്കിടെക്ച്ചര്‍ ആര്‍.കെ. രമേഷ് തയാറാക്കിയ ഡി.പി.ആർ ചൊവ്വാഴ്ച്ച കൗൺസിൽ യോഗം അംഗീകരിച്ചു. ബേസ്മൻെറ് നില വാഹന പാർക്കിങ്ങിന് ഉള്ളതാണ്. 208 കാറും 260 ഇരുചക്ര വാഹനങ്ങളും പാർക്ക് ചെയ്യാം. ഇവിടെനിന്ന് തുടങ്ങുന്ന ആറ് ലിഫ്റ്റ് മന്ദിരത്തിൽ ഉണ്ടാവും. തുടർന്നുള്ള ഓരോ നിലക്കും 13,700 ചതുരശ്ര അടി വീതം വിസ്തീർണമുണ്ടാകും. താഴത്തെ നിലയിൽ പൊതുജനങ്ങൾക്കാവശ്യമായ എല്ലാ സേവനങ്ങളും ലഭിക്കുന്ന സംവിധാനങ്ങൾ ഉണ്ടാകും. ജനസേവനകേന്ദ്രം, ക്യാഷ് കൗണ്ടർ., ഹിയറിങ് സൻെറർ, അപേക്ഷകൾ സ്വീകരിക്കുന്ന കൗണ്ടറുകൾ, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ആദ്യ ഘട്ട വിവരങ്ങൾ ലഭിക്കുന്നിടം എന്നിവയുണ്ടാകും. വീഡിയോ കോൺഫറൻസിങ് നടത്താവുന്നതടക്കം മൂന്നു വലിയ ഹാളുകളുണ്ടാകും. ഭിന്നശേഷിക്കാർക്കുള്ള റാംപും പണിയും. വാർത്ത സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ പി. റാഫി േജാസ്, വർഗീസ് കണ്ടങ്കുളത്തി എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story