Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 4:59 AM IST Updated On
date_range 26 Jun 2019 4:59 AM ISTപരീക്ഷയിൽ തോൽപ്പിച്ചെന്ന് ആരോപിച്ച് കോളജിലേക്ക് എസ്.എഫ്.ഐ മാർച്ച്
text_fieldsbookmark_border
തിരുവില്വാമല: ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിന് നേതൃത്വം നൽകിയ വിദ്യാർഥികളെ ഫാർമസി പരീക്ഷയിൽ മനപ്പൂർവ്വം തോൽപ്പിച്ചുവെന്ന് ആരോപിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പാമ്പാടി നെഹ്‌റു കോളജിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കോളജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രകടനക്കാരെ തടയാൻ പൊലീസ് ലാത്തി വീ്ശിയത് നേരിയ സംഘർഷതിനിടയാക്കി. വിദ്യാർഥികളെ തോൽപിച്ച അധ്യാപകർക്കെതിരെ നടപടിയെടുക്കണമെന്ന് ആശ്യപ്പെട്ട് നൂറിൽപരം പേരാണ് പന്ത്രണ്ടരയോടെ മുദ്രാവാക്യം മുഴക്കി കോളജ് ഗേറ്റിെലത്തിയത്. വിദ്യാർഥികളെ മനപ്പൂർവ്വം തോൽപ്പിച്ചതായി ആരോഗ്യ സർവകലാശാല നിയോഗിച്ച സെനറ്റ് കമ്മിറ്റി കണ്ടെത്തിന്നെ് നേരത്തെ വാർത്ത വന്നിരുന്നു. എന്നാൽ വിദ്യാർഥികളെ മനപ്പൂർവ്വം തോൽപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് കോളജ് അധികൃതർ അറിയിച്ചു. പഠനത്തിൽ നിലവാരം പുലർത്താത്ത വിദ്യാർത്ഥികൾ പലവട്ടം സപ്ലിമൻെററി പരീക്ഷയെഴുതിയിട്ടും ജയിക്കാത്തവരാണ്. മത്രമല്ല, സർവ്വകലാശാല നടത്തിയ പരീക്ഷകളിലാണ് ഇവർ തോറ്റത്. യൂണിവേഴ്സിറ്റി നടത്തിയ അന്വേഷണത്തിൻെറ റിപ്പോർട്ട് ഇത് വരെ സെനറ്റിൽ എത്തിയിട്ടില്ല. വിവരാവകാശ നിയമ പ്രകാരം റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അത്തരമൊരു റിപ്പോർട്ട് ഇല്ലെന്നാണ് തങ്ങൾക്ക് ലഭിച്ച മറുപടിയെന്നും അഡ്മിഷൻ നടക്കുന്ന സമയത്ത് മാനേജ്മൻെറിനെ കരിവാരിത്തേക്കാനുള്ള ശ്രമമാണ് ഈ പ്രകടനമെന്നും കോളേജ് അധികൃതർ പറഞ്ഞു. സംഘർഷാവസ്ഥ കണക്കിലെടുത്ത് അസി.പൊലീസ് കമീഷണർ സിനോജിൻറെ നേതൃത്വത്തിൽ നൂറോളം പോലീസുകാർ സ്ഥലത്തുണ്ടായിരുന്നു. പ്രകടനത്തോടനുബന്ധിച്ചു നടന്ന യോഗം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ജാസർ ഇക്ബാൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ശരത് പ്രസാദ്, ജില്ല സെക്രട്ടറി സി സംഗീത് എന്നിവർ പ്രസംഗിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story