Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Jun 2019 4:59 AM IST Updated On
date_range 26 Jun 2019 4:59 AM ISTഭരണ സമിതി യോഗം വിളിക്കുന്നില്ലെന്ന്
text_fieldsbookmark_border
വേലൂർ: ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗങ്ങൾ വിളിച്ച് ചേർക്കുന്നില്ലെന്ന് പ്രതിപക്ഷമായ കോൺഗ്രസ് അംഗങ്ങൾ കുറ്റപ്പെടുത്തി. 24 ദിവസമായി യോഗം ചേരാത്തതു മൂലം പഞ്ചായത്ത് ഭരണസമിതിക്ക് തീരുമാനങ്ങളെടുക്കാൻ സാധിക്കുന്നില്ല. യോഗം കഴിഞ്ഞ് ലഭിക്കേണ്ട ഭരണ സമിതിയുടെ തീരുമാനം പോലും 24 ദിവസമായി ലഭിക്കാതെ ചുവപ്പ് നാടയിൽ കുടുങ്ങി കിടക്കുകയാണ്. അടിയന്തരമായി ഭരണ സമിതിയോഗം വിളിച്ചു ചേർക്കണമെന്ന് പ്രതിപക്ഷ അംഗങ്ങളായ പി.കെ. ശ്യാംകുമാർ, സ്വപ്ന രാമചന്ദ്രൻ, എൽസി ഔസേഫ്, ഡെയ്സി ഡേവിസ്, ശ്രീജ നന്ദൻ, എൽ.ഡി. സിമി എന്നിവർ ആവശ്യപ്പെട്ടു. തെങ്ങ്, കവുങ്ങ് കർഷകർക്ക് ആനുകൂല്യം എരുമപ്പെട്ടി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തെങ്ങ് കർഷകർക്ക് രാസവളം, കവുങ്ങ് കർഷകർക്ക് മഹാളി മരുന്ന് എന്നിവക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നു. പദ്ധതി ആനുകൂല്യം ആവശ്യമുള്ള കർഷകർ നികുതി രശീതി, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക്, ആധാർ കാർഡ് എന്നിവരുടെ പകർപ്പുകൾ സഹിതം ജൂലായ് പത്തിന് മുമ്പായി എരുമപ്പെട്ടി കൃഷിഭവനിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോറം കൃഷിഭവനിൽ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story