Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2019 5:00 AM IST Updated On
date_range 10 Jun 2019 5:00 AM ISTവടക്കുന്നാഥക്ഷേത്ര മൈതാനിയിൽ മദ്യവിൽപന; രണ്ട് പേർ അറസ്്റ്റിൽ
text_fieldsbookmark_border
തൃശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൻെറ തെക്കേഗോപുര നടയിൽ മദ്യവിൽപനക്കെത്തിയ രണ്ട് പേരെ ഈസ്്റ്റ് പൊലീസ് പിടികൂടി. മണ്ണുത്തി കൊഴുക്കുള്ളി ചാണ്ടി വീട്ടിൽ റാഫി (45), പുതുക്കാട് പുതിയ കോളനി പുളിയംപറമ്പിൽ വീട്ടിൽ കുമാർ (45) എന്നിവരാണ് സ്പെഷൽ സ്ക്വാഡിൻെറ പിടിയിലായത്. ഇവരിൽനിന്ന് 15 കുപ്പി വിദേശ നിർമിത മദ്യവും നിരോധിത പുകയില ഉൽപന്നങ്ങളും പിടിച്ചെടുത്തു. നാളുകളായി തെക്കേ ഗോപുര കവാടത്തിന് സമീപം രഹസ്യമായി മദ്യം വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഈ മേഖലയിൽ പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. രാത്രികാലങ്ങളിൽ ഇവിടങ്ങളിൽ തങ്ങുന്നവരെ പൊലീസ് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് മദ്യക്കച്ചവടക്കാർ പകൽ പിൻവാങ്ങുകയും പുലർച്ചെ ക്ഷേത്ര പരിസരത്ത് തമ്പടിക്കുകയും ചെയ്തിരുന്നു. സ്പെഷൽ സ്ക്വാഡ് അംഗങ്ങളും സി.പി.ഒമാരുമായ സാം മാർട്ടിൻ, ഡോ. അനീഷ് ശിവാനന്ദ് എന്നിവർ പുലർച്ചെ ക്ഷേത്ര പരിസരത്ത് നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story