Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൃഷി മനുഷ്യ​െൻറ...

കൃഷി മനുഷ്യ​െൻറ പ്രാഥമിക ഉത്തരവാദിത്തം - മന്ത്രി സുനിൽകുമാർ

text_fields
bookmark_border
കൃഷി മനുഷ്യൻെറ പ്രാഥമിക ഉത്തരവാദിത്തം - മന്ത്രി സുനിൽകുമാർ തൃശൂർ: കൃഷിയിൽ പങ്കാളികളാകേണ്ടത് മനുഷ്യൻെറ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. തൃശൂർ നെല്ലിക്കുന്ന് സൻെറ് സെബാസ്റ്റ്യൻസ് ഹൈസ്‌കൂളിൽ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പച്ചക്കറി വികസന പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂൾ അങ്കണത്തിൽ ഒരുക്കിയ പച്ചക്കറി തോട്ടത്തിൽ മന്ത്രി തൈ നട്ടു. വിദ്യാർഥികൾക്ക് പച്ചക്കറിവിത്ത് വിതരണവും നിർവഹിച്ചു. ജില്ലയിൽ കർഷകർക്കും വിദ്യാർഥികൾക്കുമായി 5,25,000 വിത്ത് പാക്കറ്റുകളും, 17 ലക്ഷം തൈകളും, എൻ.ജി.ഒ മുഖേന വിതരണത്തിനായി 62,850 വിത്ത് പാക്കറ്റുകളും അനുവദിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ പച്ചക്കറി കൃഷി വ്യാപിക്കുന്നതിനായി 210 സ്‌കൂളുകളിലായി പച്ചക്കറി തോട്ടവും നാല് ഇറിഗേഷൻ യൂനിറ്റും നൽകിയിട്ടുണ്ട്. പദ്ധതി വിപുലീകരണത്തിൻെറ ഭാഗമായി സംസ്ഥാനമൊട്ടാകെ 63 ലക്ഷം കുടുംബങ്ങൾക്കും 36 ലക്ഷം വിദ്യാർഥികൾക്കുമായി പച്ചക്കറി തൈകളും വിത്തു പാക്കറ്റുകളും വിതരണം ചെയ്യുന്നുണ്ട്. മേയർ അജിത വിജയൻ അധ്യക്ഷത വഹിച്ചു. അസി. എജുക്കേഷൻ ഓഫിസർ എം.ആർ. ജയശ്രീ, ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ ബെന്നി ജേക്കബ്, അസി. പ്രൊവിൻഷ്യൽ സുപ്പീരിയർ ജ്യോതി ഫ്രാൻസിസ്, പ്രധാനാധ്യാപിക എസ്.എസ്.എച്ച് സരിത പുലിക്കോട്ടിൽ എന്നിവർ സംസാരിച്ചു. ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ അനിത കരുണാകരൻ സ്വാഗതവും കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.എസ്. മിനി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story