Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:00 AM IST Updated On
date_range 2 Jun 2019 5:00 AM ISTരാഷ്ട്രീയക്കാരെ അനുകരിച്ച വഴിവാണിഭക്കാരനെ റെയിൽവേ അറസ്റ്റ് ചെയ്തു
text_fieldsbookmark_border
സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള രാഷ്ട്രീയ നേതാക്കളെ അനുകരിച്ച കളിപ്പാട്ട വിൽപനക്കാരനെ റെയിൽവേ സുരക്ഷ സേന അറസ്റ്റ് ചെയ്തു. വാരാണസി സ്വദേശി അവ്ധേഷ് ദുബെയാണ് സൂറത്ത് റെയിൽവേ പ്ലാറ്റ്ഫോമിൽ അറസ്റ്റിലായതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ട്രെയിനിലെ കച്ചവടത്തിനിടെ ദുബെ നേതാക്കളെ അനുകരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മോദിക്കുപുറമെ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ എന്നിവരെയും ആറു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ അനുകരിക്കുന്നുണ്ട്. വഴിയോര കച്ചവടം, യാചന, ട്രെയിനിൽ ശല്യമുണ്ടാക്കൽ, നിയമവിരുദ്ധമായി പ്രവേശിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ദുബെക്കെതിരെ റെയിൽവേ സുരക്ഷ സേന കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story