Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:00 AM IST Updated On
date_range 2 Jun 2019 5:00 AM ISTകുടിവെള്ള വിതരണ കരാർ കാലവർഷാരംഭം വരെ നീട്ടും
text_fieldsbookmark_border
വടക്കാഞ്ചേരി: നഗരസഭയിലെ കുടിവെള്ള വിതരണ കരാർ കാലവർഷാരംഭം വരെ നീട്ടിവെക്കാൻ കൗൺസിൽ തീരുമാനം. ഓഡിറ്റ് നിർദേശ പ്രകാരം ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ ടെൻഡർ ചെയ്തിരുന്നു. ടെൻഡറിലും റീടെൻഡറിലും എടുക്കുവാൻ ആളില്ലാത്തതിനാൽ നടത്തുവാൻ താൽപര്യമുള്ള ആളുകളിൽ നിന്നും ഓഫർ ലെറ്റർ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു. കൂടാതെ ലൈഫ് പദ്ധതിയിൽ 1, 2, 3 ഘട്ടങ്ങളിലെ ഗുണഭോക്താക്ക ളുടെ ലിസ്റ്റ് പുനഃപരിശോധിക്കു ന്നതിന് തീരുമാനിച്ചു. നഗരസഭ യിലെ ഹരിത കർമസേന അംഗങ്ങളുടെ പ്രവർത്തനം ജൂൺ അഞ്ചു മുതൽ ആരംഭിക്കാനും യോഗം തീരുമാനം എടുത്തു. ചെയർപേഴ്സൻ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ സംസാരിച്ചു. എൻ.കെ. പ്രമോദ് കുമാർ, എം.ആർ. സോമനാരായണൻ, ജയപ്രീതാ മോഹൻ, ലൈല നസീർ എന്നിവർ സ്റ്റാൻഡിങ് കമ്മിറ്റി തീരുമാനങ്ങൾ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story