Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവഞ്ചനാദിനം ആചരിച്ചു

വഞ്ചനാദിനം ആചരിച്ചു

text_fields
bookmark_border
വടക്കാഞ്ചേരി: ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഒ.പി സൗകര്യം ഉൾപ്പെടുത്തി ഓപ്ഷൻ അനുവദിച്ച് പദ്ധതി നടപ്പിലാക്കുക, പെൻഷൻ പരിഷ്കരണ കമീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി ട്രഷറിക്ക് മുന്നിൽ .കെ.എസ്.എസ്പി എ സംസ്ഥാന കമ്മിറ്റി യോഗം വി. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡേവിസ് സ്റ്റീഫൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം വേണുഗോപാലൻ, വനിതാ ഫോറം സെക്രട്ടറി എം.കെ. ശാന്ത, കമ്മിറ്റിയംഗം ടി.എ. ജോൺസൺ പ്രസംഗിച്ചു. സെക്രട്ടറി കെ.എ. ഫ്രാൻസിസ് സ്വാഗതം പറഞ്ഞു. താലൂക്ക് വികസന സമിതി യോഗം -------------------------------------- റോഡരികിലെ അപകട മരങ്ങൾ മുറിക്കാൻ നിർദേശം വടക്കാഞ്ചേരി: ബസ് സ്റ്റോപ്പിൽ അല്ലാതെ റോഡരികിൽ നിർത്തി ആളുകളെ കയറ്റി, ഗതാഗത തടസ്സം ഉണ്ടാക്കുന്ന ബസുകൾ ക്കെതിരെ നടപടി സ്വീകരിക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. മഴക്കാലം ആരംഭിക്കാറായ സാഹചര്യത്തിൽ റോഡരികിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ അടിയന്തരമായി മുറിച്ചു മാറ്റുന്നതിന് നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പിന് യോഗം നിർദേശം നൽകി. മഴക്കാലം ആരംഭിക്കാനിരിക്കെ റോഡരികിലുള്ള കാനകൾ വൃത്തിയാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്നും, കുന്നംകുളം താലൂക്കിലെ താലൂക്ക് വികസന സമിതി ഉടൻ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ആയത് തുടങ്ങുന്നത് വരെ കുന്നംകുളം മേഖലയിലെ ഉദ്യോഗസ്ഥർ തലപ്പിളളി താലൂക്ക് പരിധിയിലെ താലൂക്ക് വികസന സമിതി യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്നും വികസന സമിതി യോഗം നിർേദശിച്ചു. കാട്ടകാമ്പാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സദാനന്ദൻ അധ്യക്ഷത വഹിച്ചു. വരവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വിജയലക്ഷ്മി, വടക്കാഞ്ചേരി നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. പ്രമോദ്കുമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, വകുപ്പ് മേധാവികൾ പങ്കെടുത്തു. തഹസിൽദാർ കെ.എം.മുസ്തഫ കമാൽ സ്വാഗതവും, ഡെപ്യൂട്ടി തഹസിൽദാർ കെ.ജി.രാജൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story