Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2019 5:00 AM IST Updated On
date_range 2 Jun 2019 5:00 AM ISTസിഗ്നൽ ലംഘിച്ച ലോറി നാട്ടുകാർ തടഞ്ഞിട്ടു
text_fieldsbookmark_border
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ബൈപ്പാസിൽ സിഗ്നൽ ലംഘിച്ച് പാഞ്ഞ തമിഴ്നാട് രജിസ്ട്രേഷൻ ലോറി നാട്ടുകാർ തടഞ്ഞിട്ടു. അപകടത്തിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ബൈക്ക് യാത്രികരാണ് ലോറിയെ പിന്തുടർന്ന് തടഞ്ഞത്. മരണപാതയായി നിലകൊള്ളുന്ന ബൈപ്പാസിൽ ശനിയാഴ്ച വൈകീട്ടാണ് സംഭവം. ബൈക്ക് യാത്രികർ ഉൾപ്പെടെ നിരവധി പേർ സിഗ്നൽ കടക്കാനിരിക്കവെയാണ് തമിഴൻ ലോറി പാഞ്ഞ് വന്നത്. ഒഴിഞ്ഞ മാറിയ ബൈക്ക് യാത്രകർ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതോടെ ക്ഷുഭിതരായവർ ലോറിയെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവറെ പിടിച്ചിറക്കി പൊലീസിന് കൈമാറുകയായിരുന്നു. സിഗ്നൽ പോയൻറുകളിൽ പലപ്പോഴും പൊലീസ് ഇല്ലാത്ത അവസ്ഥയാണ്. ഇതോടെ ട്രാഫിക്ക് ലംഘനം വീണ്ടും ഏറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story