Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകരിയന്നൂരിലെ അനധികൃത...

കരിയന്നൂരിലെ അനധികൃത മണലൂറ്റ് റവന്യു വകുപ്പും പൊലീസും തടഞ്ഞു

text_fields
bookmark_border
എരുമപ്പെട്ടി: വടക്കാഞ്ചേരി പുഴയുടെ കരിയന്നൂർ ഭാഗത്തെ അനധികൃത മണലൂറ്റ് റവന്യു വകുപ്പും പൊലീസും ചേർന്ന് തടഞ്ഞു. കരിയന്നൂർ കാവിൽവട്ടം ക്ഷേത്രത്തിന് സമീപമുള്ള കടവിൽ നിന്നാണ് വൻതോതിൽ മണലെടുത്തിരുന്നത്. അനധികൃതമായി കോരിയെടുത്ത മണൽ പുഴക്കരയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കൂട്ടിയിട്ടിരിക്കുകയാണ്. മണലെടുപ്പിനെ തുടർന്ന് പുഴയിൽ വലിയ കുഴികൾ രൂപപ്പെട്ടു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.കെ. കബീർ, കരിയന്നൂർ വില്ലേജ് അസിസ്റ്റൻറ്മാരായ രാജേഷ്, ജയഹരി, എരുമപ്പെട്ടി പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. നാട്ടുകാർ പരാതിപ്പെട്ടതിൻെറ അടിസ്ഥാനത്തിൽ ജില്ല കലക്ടർ ടി.വി. അനുപമ, സിറ്റി പൊലീസ് കമീഷണർ യതീഷ്ചന്ദ്ര എന്നിവരുടെ നിർദേശപ്രകാരമാണ് റവന്യു, പൊലീസ് ഉദ്യോഗസ്ഥർ നടപടി സ്വീകരിച്ചത്. തുടർന്ന് വില്ലേജ് അധികൃതർ തൃശൂർ ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചു. അറബിക് അധ്യാപകൻെറ ഒഴിവ് വരവൂർ: ഗവ. എൽ.പി സ്കൂളിൽ താൽക്കാലിക അറബിക് അധ്യാപകൻെറ ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആവശ്യമായ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ജൂൺ നാലിന് ഉച്ചക്ക് രണ്ടിന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാവുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story