Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജന്മദിനത്തിൽ...

ജന്മദിനത്തിൽ വൈഷ്ണവിയുടെ തുടർപഠനമേറ്റെടുത്ത് കെ.എസ്​.യു

text_fields
bookmark_border
പുതുക്കാട്: ആദിവാസി മേഖലയിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ എച്ചിപ്പാറ ട്രൈബൽ കോളനിയിലെ വൈഷ്ണവി ബാലകൃഷ്ണൻെറ തുടർപഠനം ഏറ്റെടുത്ത് കെ.എസ്.യു ജില്ല കമ്മിറ്റി. സംഘടനയുടെ 62ാം ജന്മദിനത്തിൽ എച്ചിപ്പാറയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ അനുമോദിക്കുന്ന ചടങ്ങിലാണ് കെ.എസ്.യുവിൻെറ പ്രഖ്യാപനം. ജില്ല പ്രസിഡൻറ് മിഥുൻ മോഹൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ല ജനറൽ സെക്രട്ടറി പ്രിൻസ് ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് വിനയൻ പണിക്കവളപ്പിൽ മുഖ്യാതിഥിയായിരുന്നു. എച്ചിപ്പാറ ഗവ. ട്രൈബൽ സ്‌കൂൾ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് റിയാസ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജെറോൺ ജോൺ, സോജൻ പെരുമ്പുള്ളികാടൻ, കെ.എസ്.യു ഭാരവാഹികളായ ജിഷ്ണു രമേശ്, മിഥുലാജ് ലത്തീഫ്, ഫൈസൽ ഇബ്രാഹിം, മിഥുൻ കൃഷ്ണ, വാർഡ് കമ്മിറ്റി ഭാരവാഹികളായ കുഞ്ഞുമുഹമ്മദ്, അലവി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story