Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2019 4:59 AM IST Updated On
date_range 30 May 2019 4:59 AM ISTപഴകിയ ഭക്ഷണവും പഴ വർഗങ്ങളും പിടിച്ചെടുത്തു
text_fieldsbookmark_border
ഗുരുവായൂര്‍: നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണവും ചീഞ്ഞ പഴ വർഗങ്ങളും പിടിച്ചെടുത്തു. കിഴക്കെ നട ബസ്സ്റ്റാൻഡിലെ ഹോട്ടൽ ബോബി, ബനാന ലീഫ്, കോയ ബസാറിലെ ഹോട്ടൽ അമീൻ, കെ.എസ്.ആർ.ടി.സി കാൻറീൻ, മമ്മിയൂർ സൻെറിലെ ഹോട്ടൽ ശ്രീപതി ഇന്ദ്രപ്രസ്ഥ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. ഹെൽത്ത് സൂപ്പർവൈസർ കെ. മൂസക്കുട്ടി, ഹെൽത്ത് ഇൻസ്പെക്ടർ മേഘനാഥൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. പ്രദീപ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി . വൈദ്യുതി മുടങ്ങും ഗുരുവായൂര്‍: പഞ്ചാരമുക്ക്, കാരക്കാട്, കോയബസാർ, മഹാരാജ, പട്ടിപറമ്പ്, ജാറം റോഡ് മേഖലകളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story