Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:00 AM IST Updated On
date_range 29 May 2019 5:00 AM ISTഇൻറർനെറ്റ് പണിമുടക്കി; ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ അവതാളത്തിലായി
text_fieldsbookmark_border
ചാവക്കാട്: ഇൻറർനെറ്റ് കവറേജില്ലാത്തതിനെ തുടർന്ന് കടപ്പുറം പഞ്ചായത്തിലെ ആരോഗ്യ ഇൻഷൂറൻസ് കാർഡ് പുതുക്കൽ അവതാള ത്തിലായി. പഞ്ചായത്തിലെ കാട്ടിൽ മദ്റസയിൽ ഒരുക്കിയ കാർഡ് പുതുക്കലാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്. രാവിലെ മുതൽ ടോക്കൺ എടുത്ത് കാത്തിരുന്ന ഇരുനൂറിൽപരം ആളുകൾക്കാണ് കാർഡ് പുതുക്കാൻ കഴിയാതെ തിരിച്ചുപോകേണ്ടിവന്നത്. ബി.എസ്.എൻ.എൽ, ഐഡിയ, ജിയോ എന്നിവയുടെ ഇൻറർനെറ്റ് കണക്ഷനുകളാണ് കാർഡ് പുതുക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇൻറർനെറ്റ് പണി മുടക്കിയതോടെ സമീപത്തെ വീട്ടിലേക്ക് യന്ത്രങ്ങൾ മാറ്റിസ്ഥാപിച്ച് നോക്കിയെങ്കിലും വിജയിച്ചില്ല. ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ബഷീർ, വൈസ് പ്രസിഡൻറ് കാഞ്ചന മൂക്കൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ വി.എം. മനാഫ്, വാർഡ് അംഗം ശംസിയ തൗഫീഖ് എന്നിവർ സ്ഥലത്തെത്തി നാട്ടുകാരെ വിഷയം പറഞ്ഞ് ബോധ്യപ്പെടുത്തി. തീരുമാനപ്രകാരം പഞ്ചായത്ത് തീരുമാനിക്കുന്ന മറ്റൊരു ദിവസം ഇൻറർനെറ്റ് ലഭ്യമാകുമെന്ന് ഉറപ്പുള്ള മറ്റൊരിടത്ത് ക്യാമ്പ് വീണ്ടും നടത്തും. നിലവിൽ നൽകിയിരുന്ന ടോക്കൺ അടിസ്ഥാനത്തിലായിക്കും കാർഡ് പുതുക്കുക എന്ന് പ്രസിഡൻറ് പി.കെ. ബഷീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story