Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:00 AM IST Updated On
date_range 29 May 2019 5:00 AM ISTകുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച ടാങ്ക് തകർന്നു
text_fieldsbookmark_border
പഴഞ്ഞി: ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് മേേല പട്ടിത്തടത്ത് . ഇതോടെ പരിസരവാസിയുടെ കുടിവെള്ളം മുട്ടി. അയ്യായിരം ലിറ്റർ വെള്ളം സംഭരിക്കുന്ന ടാങ്കാണ് തകർന്നത്. ചൊവ്വാഴ്ച ടാങ്കിലേക്ക് വെള്ളം സംഭരിക്കുമ്പോഴായിരുന്നു സംഭവം. സംഭവ സമയത്ത് നാലായിരത്തോളം ലിറ്റർ വെള്ളം ഉണ്ടായിരുന്നുവെന്ന് കരുതുന്നു. ഉയർന്ന തറയിൽ നിന്ന് ടാങ്ക് പൊളിഞ്ഞുവീണതോടെ വെള്ളം സമീപ വീടുകളിലേക്കും റോഡിലുമായി കുത്തിയൊഴുകി. അഞ്ച് വർഷം മുമ്പാണ് 2,76,000 രൂപ െചലവഴിച്ച് കുടിവെള്ള പദ്ധതി നടപ്പിലാക്കിയത്. ഇരുപതിലധികം വീട്ടുകാർ ഈ ടാങ്കിലെ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. ടാങ്കിന് 10 വർഷം ഗാരൻറിയുണ്ടായിരുന്നു. സംഭവത്തെ തുടർന്ന് അൽപസമയം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് വാർഡ് മെമ്പറുടെ സാന്നിധ്യത്തിൽ വീടുകളിലേക്ക് ലോറി വെള്ളം എത്തിച്ചു. സംഭവ സമയത്ത് ആരും തന്നെ ടാങ്കിന് സമീപം ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story