Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമുഖ്യമന്ത്രി മൂന്നിന്...

മുഖ്യമന്ത്രി മൂന്നിന് ജില്ലയിൽ

text_fields
bookmark_border
തൃശൂർ: തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ കമ്മിറ്റികളുടെ യോഗങ്ങൾ ചേരുന്നു. ഒന്നിനാണ് സി.പി.ഐയുട െ ജില്ല കൗൺസിൽ വിളിച്ചത്. അസിസ്്റ്റൻറ് സെക്രട്ടറി സത്യൻമൊകേരിയുടെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. സി.പി.എം ജില്ല കമ്മിറ്റി യോഗം ഒന്നിന് കഴിയുന്ന സംസ്ഥാന കമ്മിറ്റിയിലാവും തീരുമാനിക്കുക. മൂന്നിന് സംസ്ഥാന സ്കൂൾ പ്രവേശനോത്സവം, മറ്റത്തൂരിലെ പാർട്ടി ഓഫിസിൻെറ ഉദ്ഘാടനം തുടങ്ങിയ പരിപാടികളുമായി പിണറായി വിജയൻ ജില്ലയിലുണ്ട്. സംസ്ഥാനമാകെ ഇടതുപക്ഷത്തിന് തിരിച്ചടിയുണ്ടായെങ്കിലും സി.പി.എമ്മിനെ ഏറെ വിഷമത്തിലാക്കുന്ന പരാജയം തൃശൂർ ജില്ലയുൾപ്പെടുന്ന ആലത്തൂരിലേതാണ്. രാജാജിയെ സ്ഥാനാർഥിയാക്കിയ വിവാദം തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷവും അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് സി.എൻ. ജയദേവൻ വന്നതോടെ സി.പി.ഐക്കുള്ളിലും അമർഷം ശക്തമാണ്. ജയദേവനെ മാറ്റിയത്, സി.പി.എമ്മിൻെറ നിർദേശത്തെ തുടർന്നാണെന്ന ആക്ഷേപവും സി.പി.എമ്മിനെതിരെയുണ്ട്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ജയദേവൻ വിജയിച്ചത് മുപ്പത്തിയെണ്ണായിരം വോട്ടിനാണ്. സുരേഷ്ഗോപി നേടിയതാവട്ടെ മൂന്ന് ലക്ഷത്തോളം വോട്ടാണ്. ഇടതുമുന്നണിക്ക് വൻതോതിലാണ് വോട്ട് ചോർന്നത്. ആലത്തൂരിൽ കോട്ടയിലാണ് ഒന്നര ലക്ഷം ഭൂരിപക്ഷത്തിൽ രമ്യഹരിദാസിൻെറ വിജയം. ദീപ നിശാന്ത്, ഇടതുമുന്നണി കൺവീനർ എ. വിജയാഘവൻ എന്നിവരുടെ ആരോപണങ്ങൾ തിരിച്ചടിയായിട്ടുണ്ടാവാമെങ്കിലും മന്ത്രിമാരുടെ ചുമതലയുണ്ടായിരുന്ന മണ്ഡലങ്ങളിൽ വോട്ട് കുത്തിയൊലിച്ചു പോയെന്നതാണ് സി.പി.എമ്മിന് തിരിച്ചടിയാവുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻെറ നേരിട്ടുള്ള നിയന്ത്രണമുണ്ടായിരുന്ന ചാലക്കുടിയിലും കനത്ത തിരിച്ചടിയാണ് സി.പി.എമ്മിനുണ്ടായത്. കീഴ്ഘടകങ്ങളോട് വീണ്ടും റിപ്പോർട്ട് തേടിയിട്ടുണ്ട്. ഇക്കാര്യങ്ങളിലും പരിശോധനയുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story