Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:00 AM IST Updated On
date_range 29 May 2019 5:00 AM ISTപട്ടയത്തിന് വേണ്ടി മലയോര സംരക്ഷണ സമിതിയുടെ കുടിയേറ്റയാത്ര
text_fieldsbookmark_border
ഒല്ലൂര്‍: ഒല്ലൂര്‍ നിയോജകമണ്ഡത്തിൽ മലയോരമേഖലയിലെ കുടിയേറ്റകര്‍ഷകര്‍ക്ക് പട്ടയം വിതരണം ചെയ്യാത്തതില്‍ പ്രത ിഷേധിച്ച് വ്യാഴാഴ്ച മലയോര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് കുടിയേറ്റ യാത്ര നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. നിയമതടസ്സങ്ങള്‍ ഇല്ലാതിരുന്നിട്ടും ഇവര്‍ക്ക് പട്ടയം നല്‍കാതിരിക്കുന്നത് സര്‍ക്കാര്‍ ചെയ്യുന്ന ചതിയാണെന്ന് സമരസമിതി ഭാരവാഹികള്‍ ആരോപിച്ചു. വലിയ പ്രചാരണം നല്‍കി നടത്തുന്ന പട്ടയമേളകള്‍ എല്ലാം തന്നെ കര്‍ഷകരെ ഒഴിവാക്കിക്കൊണ്ടുള്ളതാണെന്നും ഫാ. ജോര്‍ജ് കണംപ്ലാക്കല്‍, കെ.കെ. ജോര്‍ജ് കാക്കശ്ശേരി എം.വി. ചന്ദ്രന്‍, എം.കെ. ജോയ്, പി.കെ. ഗോപി എന്നിവര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story