Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഭാനുപ്രകാശിന്​...

ഭാനുപ്രകാശിന്​ സ്​നേഹാദരം

text_fields
bookmark_border
തൃശൂർ: സംഗീത നാടക അക്കാദമി പ്രസിദ്ധീകരണമായ 'കേളി'യുടെ വർക്കിങ് എഡിറ്റർ ചുമതല ഒഴിഞ്ഞ ഭാനുപ്രകാശിന് സൗഹൃദവേദിയു ടെയും സാംസ്കാരിക പ്രവർത്തകരുടെയും ആഭിമുഖ്യത്തിൽ സ്നേഹാദരം നൽകി. പ്രഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്തു. നടൻ മധു മുഖ്യാതിഥിയായി. ഡോ. പി.വി. കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. കെ.ഇ.എൻ, സംവിധായകൻ സത്യൻ അന്തിക്കാട് മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ. ശ്രീകുമാർ ആമുഖ പ്രഭാഷണം നടത്തി. തേറമ്പിൽ രാമകൃഷ്ണൻ, കെ. രാധാകൃഷ്ണൻ എന്നിവർ ഉപഹാരം സമർപ്പിച്ചു. സാഹിത്യ അക്കാദമി പ്രസിഡൻറ് വൈശാഖൻ, പെരുവനം കുട്ടൻ മാരാർ, സി.എൽ. ജോസ്, എം. തങ്കമണി, വത്സല വാസുദേവപിള്ള, അശോകൻ ചരുവിൽ, ഡോ. പ്രഭാകരൻ പഴശി, സി. രാവുണ്ണി, കെ.പി. മോഹനൻ, എം.എൻ. വിജയകുമാർ, ലളിതകലാ അക്കാദമി സെക്രട്ടറി പന്ന്യം ചന്ദ്രൻ, പ്രസ്ക്ലബ് പ്രസിഡൻറ് കെ. പ്രഭാത്, ഇ.ടി. വർഗീസ് എന്നിവർ സംസാരിച്ചു. ജിജു അമ്പാടി സ്വാഗതവും സതീഷ്കുമാർ ചേർപ്പ് നന്ദിയും പറഞ്ഞു. ജ്യോതിദാസ് ഗുരുവായൂർ സോപാന സംഗീതം അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story