Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:00 AM IST Updated On
date_range 29 May 2019 5:00 AM ISTകുട്ടികളുടെ വളർച്ചക്ക് വായന അനിവാര്യം -പ്രഫ. എം.കെ. സാനു
text_fieldsbookmark_border
തൃശൂർ: കുട്ടികളുടെ മനസ്സ് സമ്പന്നമാവുന്നതിനും അവർ വഴിതെറ്റാതിരിക്കുന്നതിനും പുസ്തകങ്ങളുടെ പങ്ക് വലുതാണെന് ന് പ്രഫ. എം.കെ. സാനു. തൃശൂർ പബ്ലിക് ലൈബ്രറിയിൽ ചാച്ചാ നെഹ്റു ചിൽഡ്രൻസ് ലൈബ്രറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൈബർയുഗത്തിൽ ഏത് വഴിക്കും തിരിയുന്നതിനുള്ള സാധ്യതയാണ് കുട്ടികൾക്ക് തെളിയുന്നത്. രോഗാതുരമായ സാഹചര്യത്തിൽ കുട്ടികളുടെ മാനസിക ജീവിതം ഭദ്രമാക്കുന്നതിന് സമൂഹം ജാഗ്രതപുലർത്തേണ്ടതുണ്ട്. തല്ലി വളർത്തണമെന്ന പഴയ ശിക്ഷണരീതിക്ക് ഏറെ മാറ്റം വന്നിട്ടുണ്ട്. കുട്ടികളെ നേരായ മാർഗത്തിൽ നയിക്കുന്നതിന് വലിയ പങ്കാണ് അക്ഷരങ്ങളുമായുള്ള ബന്ധം നൽകുന്നത്. അക്ഷരങ്ങളുമായി ബന്ധം സ്ഥാപിക്കുന്നതോടെ ഉള്ളിൽ പുതിയ പ്രപഞ്ചം സൃഷ്ടിക്കപ്പെടും. ഭാവനാപൂർവമായ സഞ്ചാരത്തിനും ഇത് വഴിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. പബ്ലിക് ൈലബ്രറി കെട്ടിടത്തിൻെറ മുകളിലെ നിലയിൽ ഒരുക്കിയ കുട്ടികളുടെ ലൈബ്രറി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ േജാളി ജോയ് ആലുക്ക തുറന്നു നൽകി. ലൈബ്രറി പ്രസിഡൻറ് ഡോ. പി.വി. കൃഷ്ണൻനായർ അധ്യക്ഷത വഹിച്ചു. ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം, ജോളി ജോയ് ആലുക്കാസ്, തേറമ്പിൽ രാമകൃഷ്ണൻ, ചിത്രൻ നമ്പൂതിരിപ്പാട്, പി.പി ജോസ്, സെക്രട്ടറി പ്രഫ. ജോൺസിറിയക് തുടങ്ങിയവർ സംസാരിച്ചു. ഒരുലക്ഷത്തോളം പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഇേതാടൊപ്പം പ്രതിമാസം കുട്ടികൾക്കായി വിവിധ പരിപാടികളും സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story