കാത്തോളി തോട് ശുചീകരണം തുടങ്ങി

05:00 AM
16/05/2019
മേത്തല: കൊടുങ്ങല്ലൂർ നഗരസഭയിൽ മഴക്കാല പൂർവ ശുചീകരണത്തിൻെറ ഭാഗമായി കാത്തോളി തോട് ശുചീകരണം ആരംഭിച്ചു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും ചളിയും നിറഞ്ഞ് ദുർഗന്ധപൂരിതമായ തോട് മണ്ണുമാന്തി ഉപയോഗിച്ചാണ് വൃത്തിയാക്കുന്നത്. 33, 34, 39 വാർഡുകളിലായി ഒരു കിലോമീറ്ററുള്ള തോട്ടിൽ പല സ്ഥലത്തും വെള്ളം വറ്റിക്കിടക്കുകയാണ്. കുപ്പികൾ, പ്ലാസ്റ്റിക് ചാക്കുകൾ എന്നിവ നിറഞ്ഞു കിടക്കുകയാണ്. തോട്ടിലെ ചളിയും മാലിന്യവും കോരി ആഴം കൂട്ടുകയാണ്. ശുചീകരണം നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. കൈസാബ് അധ്യക്ഷത വഹിച്ചു. സി.പി. രമേശൻ, കൗൺസിലർമാരായ എം.കെ. സഹീർ, ലത ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
Loading...