വൈലോപ്പിള്ളി ജയന്തി പുരസ്കാരം പ്രഫ. കെ.പി. ശങ്കരന്

05:00 AM
16/05/2019
തൃശൂർ: 2019ലെ നൽകുമെന്ന് വൈലോപ്പിള്ളി സ്മാരക സമിതി ചെയർമാൻ ഡോ. പി.വി. കൃഷ്ണൻ നായർ അറിയിച്ചു. വൈലോപ്പിള്ളിയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്മാരക സമിതി നൽകുന്ന പുരസ്കാരം മലയാള സാഹിത്യത്തിനും ഭാഷയ്ക്കും വിശിഷ്ട സേവനം അനുഷ്ഠിച്ച വ്യക്തികൾക്കാണ് നൽകുന്നത്. ഈമാസം 22ന് സാഹിത്യ അക്കാദമി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ 10,000 രൂപയും കീർത്തിമുദ്രയും അടങ്ങുന്ന പുരസ്കാരം കലാമണ്ഡലം കൽപിത സർവകലാശാല ൈവസ് ചാൻസലർ വി.സി. ഡോ. ടി.കെ. നാരായണൻ സമ്മാനിക്കും. ഡോ. എസ്.കെ. വസന്തൻ, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, പ്രഫ. എം. ഹരിദാസ്, ഇ.ഡി. ഡേവിസ് എന്നിവർ അടങ്ങിയ സമിതിയാണ് പുരസ്കാരം നിർണയിച്ചത്.
Loading...