Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:01 AM IST Updated On
date_range 1 May 2019 5:01 AM ISTമജ്‌ലിസുന്നൂർ വാർഷികം ഇന്ന്
text_fieldsbookmark_border
ചാവക്കാട്: എടക്കഴിയൂർ മഹല്ല് സുന്നി യുവജന സംഘത്തിൻെറ നേതൃത്വത്തിൽ എടക്കഴിയൂർ ഹിളർ മസ്ജിദിൽ മജ്‌ലിസുന്നൂർ ആ ത്മീയ സംഗമത്തിൻെറ നാലാമത് വാർഷിക സമ്മേളനം ബുധനാഴ്ച്ച നടക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകീട്ട് ഏഴിന് എടക്കഴിയൂർ സിംഗപ്പൂർ പാലസിൽ നടക്കുന്ന വാർഷിക സമ്മേളനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മഅ്മൂൻ ഹുദവി വണ്ടൂർ മുഖ്യപ്രഭാഷണം നടത്തും. പി.ടി. കുഞ്ഞിമുഹമ്മദ് മുസ്ലിയാർ, സ്വാദിഖ് തങ്ങൾ എന്നിവർ നേതൃത്വം നൽകും. സനദ് നേടിയ യുവ പണ്ഡിതരെ ഉപഹാരം നൽകി ആദരിക്കും. സമാപന പ്രാർഥനക്ക് ഒ.എം.എസ്. തങ്ങൾ നിസാമി മേലാറ്റൂർ നേതൃത്വം നൽകും. ഹാരിസ് ഫൈസി, അബ്ദുൽ ഗഫൂർ ഖാസിമി, നവാസ് റഹ്മാനി, ഷറഫുദ്ദീൻ ദാരിമി, മഹ്‌റൂഫ് വാഫി തുടങ്ങിയവർ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story