Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:01 AM IST Updated On
date_range 1 May 2019 5:01 AM ISTശ്രദ്ധിക്കുക, ഇവിടെ കിഴക്കാണ് തെക്ക്; പടിഞ്ഞാറ് വടക്കും ദിശ തെറ്റി നഗരസഭ ഉദ്യോഗസ്ഥർ; വട്ടംകറങ്ങി യാത്രക്കാർ
text_fieldsbookmark_border
ചാവക്കാട്: ദിശാ ബോർഡ് സ്ഥലംമാറി വെച്ച അധികൃതരുടെ നടപടി ദീർഘ ദൂര യാത്രികരെ വട്ടം കറക്കുന്നു. ചാവക്കാട് ബസ് സ്റ്റാൻഡിന് മുന്നിൽ തെക്കേ ബൈപാസ് റോഡിൽ സ്ഥാപിച്ച ദിശാ സൂചിക ബോർഡാണ് അപരിചിതരായ യാത്രികരെ വട്ടം കറക്കുന്നത്. ബോർഡിൽ രേഖപ്പെടുത്തിയ പ്രകാരം സഞ്ചരിക്കുന്ന യാത്രികർ ചാവക്കാടിനു വടക്കുള്ള എറണാകുളത്തേക്ക് പോകാൻ കിഴക്കോട്ട് പോകേണ്ടിവരും. അതുപോലെ കോഴിക്കോട്, പൊന്നാനി തിരൂർ, കുന്നംകുളം, ചാവക്കാട് ബീച്ച് എന്നിവിടങ്ങളിലേക്കെല്ലാം എത്തണമെങ്കിൽ പടിഞ്ഞാറ് ഭാഗത്തേക്ക് പോകണം. ഇതിൽ കുന്നംകുളത്തേക്ക് പോകേണ്ട ഭാഗം അടയാളപ്പെടുത്തേണ്ടത് വടക്ക് ഭാഗത്തേക്കാണ്. എന്നാൽ ബോർഡിൽ കാണിച്ചതു പ്രകാരം ഒരു ദീർഘ ദൂര യാത്രക്കാരൻ പൊന്നാനിയും എടപ്പാളും കണ്ട് വേണം ചങ്ങരംകുളം വഴി കുന്നംകുളത്തെത്താൻ. ബസ് സ്റ്റാൻഡിൽ നിന്നും തെക്കേ ബൈപാസ് റോഡ് ജങ്ഷനിലെത്തുന്നവർക്ക് കാണാനായി ദേശീയപാതയിൽ കിഴക്കോട്ട് അഭിമുഖമായി സ്ഥാപിക്കേണ്ട ബോർഡാണിത്. പകരം ഈ ജങ്ഷനിലെത്തുന്നതിനു മുമ്പേ ബൈാസ് റോഡിൽ തന്നെ ബോർഡ് സ്ഥാപിച്ചതാണ് ആശയക്കുഴപ്പമുണ്ടാക്കാൻ കാരണം. തലതിരിഞ്ഞ ട്രാഫിക് നിയമങ്ങളാൽ നാട്ടുകാർ പോലും ദുരിതത്തിലായ നഗരത്തിലാണ് അപരിചിതരായ യാത്രക്കാരെ വലക്കുന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. അധികൃതർ ബോർഡ് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story