Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:01 AM IST Updated On
date_range 1 May 2019 5:01 AM ISTസേവനപ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നെന്ന്
text_fieldsbookmark_border
പുത്തൻചിറ: പ്രാദേശിക സാംസ്കാരിക സംഘടനകളുടെ സേവന പ്രവർത്തനങ്ങൾ സി.പി.ഐ തടസ്സപ്പെടുത്തുന്നതായി കരിങ്ങോൾചിറ ജനകീയ കൂട്ടായ്മ ഭാരവാഹികൾ ആരോപിച്ചു. പ്രളയത്തിൽ വീട് തകർന്ന പുത്തൻചിറ വെന്മനശേരി സുദർശനന് വീട് നിർമിച്ച് നൽകാൻ ജനകീയ കൂട്ടായ്മ തീരുമാനിച്ചിരുന്നു. എന്നാൽ, സ്ഥലം കരഭൂമിയല്ലെന്ന് കാണിച്ച് പഞ്ചായത്ത് സെക്രട്ടറി നോട്ടീസ് നൽകിയതോടെ നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിർത്തേണ്ടി വന്നു. എന്നാൽ, സി.പി.ഐയുടെ നേതാവ് മറിച്ച് പ്രചാരണം നടത്തിയതായി കൂട്ടായ്മ ആരോപിച്ചു. വീട്ടുകാരന് വീട് നിർമാണത്തിന് അനുമതിപത്രം ലഭിച്ചിട്ടുണ്ട്. ശേഷിക്കുന്ന വീട് നിർമാണം ജനകീയ കൂട്ടായ്മ ജനപങ്കാളിത്തതോടെ നടത്തുമെന്ന് ഭാരവാഹികളായ പ്രസിഡൻറ് സാലി സജീർ, ശങ്കരൻ കുട്ടി മേനോൻ, സി.എം. റിയാസ്, അഷറഫ് വൈപ്പൻകാട്ടിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story