Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2019 5:01 AM IST Updated On
date_range 1 May 2019 5:01 AM ISTവെള്ളം കിട്ടിയിട്ട് ഒരുമാസം ധർണയുമായി മേത്തലപ്പാടം നിവാസികൾ
text_fieldsbookmark_border
കൊടുങ്ങല്ലൂർ: നഗരസഭയിലെ മേത്തലപ്പാടത്ത് ഒരു മാസത്തിലേറെയായി കുടിവെള്ളം ലഭിക്കാത്തതിനെത്തുടർന്ന് നാട്ടുകാർ നാരായണമംഗലത്തെ വാട്ടർ അതോറിറ്റി ഓഫിസിനുമുന്നിൽ ധർണ നടത്തി. പൊതുടാപ്പുകളിൽ അപൂർവമായി മാത്രമാണ് വെള്ളം ലഭിക്കുന്നത്. എന്നാൽ ഗാർഹിക കണക്ഷനുകളിലേക്ക് തീരെ വെള്ളമെത്തുന്നില്ല. നിരവധി തവണ പരാതിപ്പെട്ടിട്ടും നടപടിയില്ലാതെ വന്നതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. സുജ ആൻറണി ധർണ ഉദ്ഘാടനം ചെയ്തു. ഗീത ജോസഫ്, ഉഷ ഷൺമുഖൻ, അനീഷ എന്നിവർ നേതൃത്വം നൽകി. സമരക്കാർ അസി. എൻജിനീയറുമായി നടത്തിയ ചർച്ചയിൽ രണ്ടു ദിവസത്തിനുള്ളിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്ന ധാരണയിൽ സമരം അവസാനിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story