Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഎം.ഒ. റോഡ്​: മേയറുടെ...

എം.ഒ. റോഡ്​: മേയറുടെ പ്രഖ്യാപനം അപഹാസ്യം

text_fields
bookmark_border
തൃശൂർ: എം.ഒ. റോഡ് ഗതാഗതത്തിനു തുറന്ന് കൊടുക്കുമെന്ന മേയറുടെ പ്രഖ്യാപനം അപഹാസ്യമാണെന്ന് കോർപറേഷൻ കോൺഗ്രസ് സഭാ നേതാവ് എം.കെ. മുകുന്ദനും ഉപ നേതാവ് ജോൺ ഡാനിയലും പ്രസ്താവനയിൽ കുറ്റപ്പെടുത്തി. പൂരത്തിന് മുമ്പ് എം.ഒ.റോഡിലെ സബ്‌വേ നിർമാണം പൂർത്തീകരിച്ച് റീ ടാറിങ്ങ് നടത്തി സുഗമമായ സഞ്ചാര സൗകര്യം ഉറപ്പ് വരുത്തുമെന്ന് കൗൺസിലിന്നകത്തും പുറത്തും മേയർ ഉറപ്പ് നൽകിയിരുന്നതാണ്. ഇത് മറച്ചു വെച്ചാണ് ഇപ്പോൾ എം.ഒ. റോഡ് തുറന്ന് കൊടുക്കുമെന്ന് പറയുന്നത്. സബ്‌വേ തുറന്നു കൊടുക്കുമെന്ന പറഞ്ഞ മേയർ ഇപ്പോൾ എം.ഒ റോഡ് തുറന്നുകൊടുക്കുമെന്ന് പറഞ്ഞ് പറ്റിക്കുന്നു. നഗരത്തിലെ പ്രധാന റോഡായ ഹൈറോഡ് ഗതാഗത യോഗ്യമല്ലാതായിട്ട് മാസങ്ങളായി. ഇത് ഗതാഗതയോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഇതിനെതിരെയുള്ള പ്രതിപക്ഷം പ്രതിഷേധം കണ്ടില്ലെന്ന് നടിച്ച് ഏകാധിപത്യ ഭരണമാണ് കോർപറേഷനിൽ നടക്കുന്നത്. ഇത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണ്. പൂരത്തിന് മുമ്പ് നഗരത്തിലെ പ്രധാനപ്പെട്ട റോഡുകൾ ഗതാഗതയോഗ്യമാക്കുമെന്ന് അവകാശവാദം ഉന്നയിച്ച എൽ.ഡി.എഫ് ഭരണസമിതി നിരുത്തരവാദപരമായാണ് പെരുമാറുന്നത്. പൂരത്തിന് മുമ്പ് നഗരത്തിലെ മുഴുവൻ റോഡുകളും അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കാൻ മേയർ തയാറാകണം. ഇല്ലെങ്കിൽ സമാന ചിന്താഗതികാരുമായി ചേർന്ന് ശക്തമായ സമരത്തിന് നേതൃത്വം നൽകും-പ്രസ്താവനയിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story