Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightസംസ്ഥാന ടെന്നിസ്...

സംസ്ഥാന ടെന്നിസ് ചാമ്പ‍്യൻഷിപ്​ ഒന്ന്​ മുതൽ

text_fields
bookmark_border
തൃശൂർ: 84ാമത് കേരള സ്റ്റേറ്റ് ടെന്നിസ് ചാമ്പ‍്യൻഷിപ് മേയ് 1മുതൽ 8 വരെ പുഴയ്ക്കൽ ടെന്നീസ് ട്രസ്റ്റ് ഗ്രൗണ്ടിൽ നടക്കും. സംസ്ഥാന ടെന്നീസ് ചാമ്പ‍്യനെ കണ്ടെത്തുന്ന ശ്രീചിത്ര ടെന്നിസ് ചാമ്പ‍്യൻഷിപ്പിൽ 300 ഒാളം മത്സരാർഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.മേയ് 1ന് 10ന് മന്ത്രി എ.സി. മൊയ്തീൻ ടൂർണമൻെറ് ഉദ്ഘാടനം ചെയ്യും. തൃശൂർ ടെന്നിസ് ട്രസ്റ്റാണ് സംഘാടകർ. ടെന്നിസ് താരങ്ങളുടെ റാങ്കിങ് നിശ്ചയിക്കുന്നത് ഈ ടൂർണമൻെറിലൂടെയാണ്. വിജയികൾക്ക് ക‍ാഷ്പ്രൈസ് നൽകുമെന്നും സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അഡ്വ. റോബ്സൺ പോൾ,ടി.പി. രാജാറാം , കെ.കെ. രാമചന്ദ്രൻ , അഡ്വ. എം. എച്ച്. മുഹമ്മദ് ബഷീർ, എം.ആർ. പ്രമോദ് കുമാർ, ടെന്നിസ് ട്രസ്റ്റ്പ്രസിഡൻറ് ഡെന്നി ജോസഫ് പോൾ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story