Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:01 AM IST Updated On
date_range 21 April 2019 5:01 AM ISTമോട്ടിവേഷന്‍ ക്ലാസ് ആരംഭിച്ചു
text_fieldsbookmark_border
ചാവക്കാട്: എടക്കഴിയൂര്‍ എമിറേറ്റ് ഇന്ത്യ വെല്‍െഫയര്‍ ട്രസ്റ്റ് ഇന്‍ഫര്‍മേഷൻെറ നേതൃത്വത്തില്‍ എല്‍.പി, യു.പി ക്ലാസുകളിലെ വിദ്യാർഥികള്‍ക്കായുള്ള . അബൂദബി പ്രതിനിധി കുഞ്ഞിമുഹമ്മദ് മുട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആര്‍.വി. മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. ഐ. മുഹമ്മദാലി, ബഷീര്‍ മോഡേണ്‍, കെ.കെ. അബ്ദുല്‍ റസാക്, അബ്ദുല്‍ റഹ്മാന്‍ പൂക്കാട്, കെ.പി. നൗഷാദ് എന്നിവര്‍ സംസാരിച്ചു. 18 ദിവസം നീളുന്ന മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിജിയുടെ പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുന്നത്. ഏഴാം ക്ലാസിലേക്ക് വിജയിച്ച വിദ്യാര്‍ഥികള്‍ക്ക് 24 മുതല്‍ 28 വരെ പ്രത്യേക ക്ലാസുകളും ഉണ്ടായിരിക്കും. കുടുംബ സംഗമം ചാവക്കാട്: ചാവക്കാട് മണത്തല അമ്പലത്ത് വീട്ടില്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. മണത്തല കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമത്തിൽ അമ്പലത്ത് വീട്ടില്‍ ചേക്കായി ഉമ്മ- കൊറിയത്ത് കുഞ്ഞിമൊയ്തു ദമ്പതികളുടെ സന്താന പരമ്പരയിലെ അഞ്ചു തലമുറകളായി പടര്‍ന്നു കിടക്കുന്ന കുടുംബങ്ങള്‍ പങ്കെടുത്തു. സര്‍ സയിദ് സ്‌കൂള്‍ മാനേജർ നിസാം മുഖ്യപ്രഭാഷണം നടത്തി. കുടുംബത്തിലെ മുതിര്‍ന്ന വ്യക്തികളെ ആദരിച്ചു. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story