Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'ഈ ​െതരഞ്ഞെടുപ്പ്...

'ഈ ​െതരഞ്ഞെടുപ്പ് മോദിക്കും കൂട്ടർക്കും ചരമക്കുറിപ്പ് ആകും'

text_fields
bookmark_border
ഗുരുവായൂർ: ഇന്ത്യൻ ജനതയുടെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ച മോദിക്കും കൂട്ടർക്കും ഈ തെരഞ്ഞെടുപ്പ് ചരമക്കുറിപ്പ് ആ കുമെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ബേബിജോൺ. എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയ ശക്തികൾക്ക് എതിരായ നിലപാട് സ്വീകരിക്കേണ്ട കോൺഗ്രസ് ആകട്ടെ വർഗീയതയോട് ഓരം ചേർന്നു പോവുകയാണ്. കോൺഗ്രസിൻെറയും ബി.ജെ.പിയുടെയും സാമ്പത്തിക നയം ഒന്നാണ്. ബി.ജെ.പിയെ തകർക്കാൻ വർഗീയ വിരുദ്ധ മതേതര ശക്തികളുടെ കൂട്ടായ്മക്ക് കഴിയുമെന്നും ബേബി ജോൺ പറഞ്ഞു. ജി.കെ. പ്രകാശൻ അധ്യക്ഷത വഹിച്ചു. പി.ടി. കുഞ്ഞുമുഹമ്മദ്, എം. കൃഷ്ണദാസ്, പി. മുഹമ്മദ് ബഷീർ, വി.എസ്. രേവതി, ആർ.വി. ഷെരീഫ്, എം. രതി, എം.സി. സുനിൽകുമാർ, കെ.എ. ജേക്കബ്, ഗീത രാജൻ, ആർ.വി. ഇഖ്ബാൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story