Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:01 AM IST Updated On
date_range 21 April 2019 5:01 AM ISTയേശുക്രിസ്തു മരണത്തെ ജയിച്ചു
text_fieldsbookmark_border
കുന്നംകുളം: ' ഉയർത്തെഴുന്നേറ്റിരിക്കുന്നു എന്ന് സത്യമായും ഞങ്ങൾ വിശ്വസിച്ച് ഏറ്റുപറയുന്നു'. പുനരുദ്ധാന പെരുന്നാൾ സന്തോഷത്തിൻെറ അടിസ്ഥാനം മരണത്തെ ജയിച്ച് ആദം മുതൽ ഇേന്നാളം വരെയുള്ള എല്ലാവരെയും നിത്യജീവനിലേക്ക് നയിക്കുന്ന രക്ഷകനായ ക്രിസ്തു എന്നുള്ളത് തന്നെയാണ്. അതുകൊണ്ടാണ് പുനരുദ്ധാനത്തിൻെറ പെരുന്നാൾ സന്തോഷത്തിൻെറ സ്നേഹത്തിൻെറ സമാധാനത്തിൻെറ പ്രത്യാശയുടെ വലിയ പെരുന്നാൾ ആയി എല്ലാവരും ഒരുപോലെ ആഘോഷിക്കുന്നത്. അവൻെറ കഷ്ടാനുഭവത്തിൽ കഷ്ടം അനുഭവിച്ചും അവൻെറ മരണത്തോട് അനുരൂപപ്പെട്ടും അവനോട് ചേർന്ന് സകല ജഡമോഹങ്ങളെ കബറടക്കിയും അവനിൽ നാം പുനരുദ്ധാനം പ്രാപിച്ചിരിക്കുന്നു. സകലവും പുഷ്പിക്കുന്ന, സകലത്തിലും പുതിയ ജീവൻ ലഭിക്കുന്ന, സകലത്തിലും പ്രത്യാശ ഉണ്ടാക്കുന്ന പ്രകാശം ഉദിച്ചുനിൽക്കുന്ന ഈ വസന്തകാലത്തിലെ പുനരുദ്ധാന പെരുന്നാളിൽ സർവ മംഗളങ്ങളും നേരുന്നതോടൊപ്പം ദൈവം അനുഗ്രഹത്തോടെ പുതിയ ഒരു ദിശയിലേക്ക് ഉത്ഥിതനായ ക്രിസ്തുവിനോട് ചേർന്ന് ജീവിക്കുവാൻ നമ്മെ ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു. ഡോ: ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത (മലങ്കര ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം അധ്യക്ഷൻ, അഹമദാബാദ് ഭദ്രാസനാധിപൻ, കുന്നംകുളം ഭദ്രാസന സഹായ മെത്രാപ്പോലീത്ത)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story