Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകളർ ​െഎ.ഡി കാർഡിനുള്ള...

കളർ ​െഎ.ഡി കാർഡിനുള്ള നടപടി പാതിവഴിയിൽ നിലച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: തെരഞ്ഞെടുപ്പുകൾ പലതും കഴിഞ്ഞിട്ടും വലിയവിഭാഗം വോട്ടർമാർക്കും കളർ െഎ.ഡി കാർഡ് ലഭിച്ചില്ല. നേരത്തേ അനുവദിച്ച ബ്ലാക്ക് ആൻഡ് വൈറ്റ് െഎ.ഡി കാർഡ് കളറാക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ തന്നെയാണ് മുേന്നാട്ടുവന്നത്. 2010 മുതൽ ഇതിന് നടപടി തുടങ്ങുകയും ചെയ്തു. തുടർന്നുവന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെറിയവിഭാഗം സമ്മതിദായർക്ക് കളർ െഎ.ഡി കാർഡ് വിതരണംചെയ്തു. ബൂത്ത് ലെവൽ ഒാഫിസർമാർ വഴിയാണ് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർമാരിൽനിന്ന് കളർ ഫോട്ടോ ശേഖരിച്ചത്. ആധാറുമായി ലിങ്ക് ചെയ്തുകൊണ്ട് കളർ െഎ.ഡി കാർഡ് നൽകാനായിരുന്നു തെരഞ്ഞെടുപ്പ് കമീഷൻെറ തീരുമാനം. ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടിയിൽ വ്യവഹാരം വന്നതോടെ തെരഞ്ഞെടുപ്പ് കമീഷൻ കളർ െഎ.ഡി കാർഡ് നൽകുന്നത് നിർത്തിവെക്കുകയായിരുന്നുവത്രേ. അതേസമയം, പഴയ കാർഡിൽ തിരുത്ത് ആവശ്യമായി വരുേമ്പാൾ മാറ്റിനൽകുന്നത് കളർ െഎ.ഡി കാർഡാണ്. പഴയത് നഷ്ടപ്പെട്ടവർക്ക് പുതിയത് അനുവദിക്കുേമ്പാഴും കളർ നൽകും. അല്ലാതെ പഴയത് മാറ്റി കളറാക്കാൻ മറ്റ് നടപടികളൊന്നും കമീഷൻ കൈക്കൊണ്ടിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story