Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 April 2019 4:59 AM IST Updated On
date_range 1 April 2019 4:59 AM ISTടാർ മിക്സിങ് യൂനിറ്റിനെതിരേ പ്രതിഷേധം
text_fieldsbookmark_border
ഒല്ലൂർ: പെരുവാം കുളങ്ങരയിൽ ടാർ മിക്സിങ് യൂനിറ്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കോർപറേഷൻ അധികൃതർ ക്ക് പരാതി നൽകി. രണ്ടു മാസം മുമ്പാണ് യൂനിറ്റ് പ്രവർത്തിച്ചു തുടങ്ങിയത്. പെരുവാംകുളങ്ങരയിലും സമീപ പ്രദേശങ്ങളിലും വെട്ടിപ്പൊളിച്ച റോഡുകൾ അറ്റകുറ്റപണി നടത്തി ടാറിടുന്നതിനു വേണ്ടിയാണ് ഇവിടെ യന്ത്രങ്ങളും സാമഗ്രികളും എത്തിച്ചത്. രണ്ടു ദിവസം മുമ്പ് ഈ പ്രദേശത്തെ ടാറിടലും പൂർത്തിയായി. എന്നാൽ മറ്റ് പ്രദേശങ്ങളിേലക്കും ഇവിടെ നിന്ന് മിശ്രിതം തയ്യാറാക്കാൻ കൂടുതൽ സാമഗ്രികൾ വീണ്ടും എത്തിക്കാൻ തുടങ്ങിയതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായെത്തിയത്. പൊടിശല്യവും കനത്ത ചൂടും അനുഭവപ്പെടുന്നുവെന്നാണ് പരാതി. ഇതിനിടെ യൂനിറ്റിൻെറ പ്രവർത്തനം താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story