Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:01 AM IST Updated On
date_range 28 March 2019 5:01 AM ISTനൃത്തോത്സവം 30നും 31നും
text_fieldsbookmark_border
തൃശൂര്‍: സത്യാഞ്ജലി അക്കാദമി ഓഫ് കുച്ചിപ്പുടി ഡാന്‍സ് നടത്തുന്ന നാട്യ കൗസ്തുഭ് ദേശീയ നൃത്തോത്സവം ഇൗമാസം 30, 31 തീ യതികളില്‍ റീജനല്‍ തിയറ്ററില്‍ അരങ്ങേറും. ഇതോടനുബന്ധിച്ച് സത്യാഞ്ജലിയിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ശ്രീ അയ്യപ്പചരിതം ബാലെ 30ന് അവതരിപ്പിക്കും. പ്രാചി ഹോത്ത -ഒഡീസി, ഉത്തര ഉണ്ണി -ഭരതനാട്യം, പാര്‍വതി ഉദയന്‍ -കുച്ചിപ്പുടി, നമത മുരളീധരന്‍ -കുച്ചിപ്പുടി തുടങ്ങിയവര്‍ നൃത്തം അവതരിപ്പിക്കുമെന്ന് ഡയറക്ടര്‍ അനുപമ മോഹന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. എല്ലാ വര്‍ഷവും നടത്തിവരാറുള്ള കുച്ചിപ്പുടി നാട്യാഭിവൃദ്ധി ശില്‍പശാല നാളെമുതല്‍ ഏപ്രില്‍ മൂന്നുവരെ സംഗീത നാടക അക്കാദമി ഗുപ്തന്‍നായര്‍ ഹാളില്‍ നടക്കും. നൃത്തോത്സവം 30ന് വൈകീട്ട് ആറിന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാദമി അധ്യക്ഷ കെ.പി.എ.സി ലളിത മുഖ്യാതിഥിയാകും. വി. ചന്ദ്രനും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു. 'ഗ്രേറ്റ് ബോംബെ' സര്‍ക്കസ് തൃശൂരിൽ തൃശൂര്‍: 'ഗ്രേറ്റ് ബോംബെ സര്‍ക്കസ്' വെള്ളിയാഴ്ച മുതല്‍ ശക്തന്‍നഗറില്‍ ആരംഭിക്കും. രാത്രി ഏഴിന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അജിത വിജയന്‍ മുഖ്യാതിഥിയാകും. ദിവസേന മൂന്ന് പ്രദർശനമുണ്ടാകും. എത്യോപ്യന്‍, ചൈനീസ്, നേപ്പാളി കലാകാരന്മാരുടെ പ്രകടനം ഉണ്ടാകുമെന്ന് സര്‍ക്കസ് മീഡിയ കോഓഡിനേറ്റര്‍ ശ്രീഹരി നായര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അപൂര്‍വയിനം പക്ഷികളായ മക്കാവോ, കാക്കാട്ടൂസ് പക്ഷികളുടെ അഭ്യാസപ്രകടനം ആകര്‍ഷകമാണ്. സർക്കസ് താരങ്ങളായ സീതു, മന്ദിര, സുനിത, സബീന മഹാജൻ, സരസ്വതി എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story